തിരുവനന്തപുരം: വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ശരീരത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി. ഇന്ന് രാവിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എത്തിയ സംഘം വീട്ടുടമയെ പുറത്താക്കി വീട് ജപ്തി ചെയ്യുകയായിരുന്നു. രോഗിയായ വീട്ടുടമയെ സ്ട്രെക്ച്ചറിലാണ് വീട്ടിൽ നിന്നും ബലമായി പുറത്തേക്ക് കടത്തിയത്. തുടർന്ന് വീട് ജപ്തി ചെയ്യുകയും ഇവരെയും മക്കളെയും അവിടെനിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പാറശാല കൊറ്റമറ്റം സ്വദേശി ഫ്ലോറൻസ് ആത്മഹത്യക്ക് ശ്രമിച്ചത്. നടപടികൾ ആരംഭിച്ചപ്പോൾ പ്രകോപിതനായ ലോറൻസ് കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ശരീരത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ലോറൻസിനെയും മക്കളെയും പിടിച്ചുമാറ്റിയതിനാലാണ് വൻദുരന്തം ഒഴിവായത്.
ചികിത്സ ആവശ്യങ്ങൾക്കായി പത്ത് വർഷം മുൻപ് ജയിംസ് മോഹൻദാസ് എന്ന വ്യക്തിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ വീട് എഴുതി നൽകാമെന്ന് മുദ്ര പത്രത്തിൽ എഴുതി നൽകുകയും ചെയ്തു. പിന്നീട്, കരം തീർത്ത് തരാമെന്ന് പറഞ്ഞ് മോഹൻദാസ് വീട്ടിലെത്തി വീടിന്റെ പ്രമാണം കൈപ്പറ്റിയിരുന്നു. ഇതിനിടെ ജയിംസം മരണപ്പെട്ടു. ജയിംസ് മരണപ്പെട്ടതിന് പിന്നാലെ മോഹൻദാസ് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പദിച്ചു.
17 ലക്ഷം രൂപ കടം തീർത്ത് നൽകാമെന്ന് വീട്ടുകാർ അറിയിച്ചെങ്കിലും കേസിൽ നിന്ന് മോഹൻദാസ് പിന്മാറാൻ തയാറായില്ല. കഴിഞ്ഞ ദിവസം വീട് ജപ്തി ചെയ്യാൻ കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചു. തുടർന്ന് പാറശാല പൊലീസിനെയും മോഹൻദാസ് സമീപിച്ചു. പൊലീസും ഫയർഫോഴ്സ് സംഘവും വീട്ടിലേക്ക് എത്തുകയും ചെയ്തു. എന്നാൽ, ഫ്ലോറൻസിന്റെ നിലപാട് കാരണം നടപടികൾ തടസ്സപ്പെടുകയായിരുന്നു.

Comments