
ദില്ലി: ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ഒരു വാക്കുപോലും പ്രതികരിച്ചില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും നാവികരെ കൊലപ്പെടുത്തിയവരെ എതിർക്കാൻ അദ്ദേഹത്തിന് ധൈര്യമോ ശക്തിയോ ഇല്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
അതേസമയം, ഒമാൻ തീരത്ത് ജൽവീർ കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ഇന്ത്യക്കാരായ മൂന്ന് ജീവനക്കാരാണ് കൊല്ലപ്പെട്ടത്.






