
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് ഭാമ. പിന്നീടിങ്ങോട്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച് മലയാളി പ്രേക്ഷകർക്ക് എക്കാലവും ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളായി ഭാമ മാറി. വിവാഹത്തോടെ കരിയര്‍ ഉപേക്ഷിച്ച ഭാമ ഏതാനും വർഷങ്ങൾക്ക് ശേഷം ‘വാസുകി’ എന്ന വസ്ത്ര ബ്രാൻഡുമായി ഒരു സംരംഭകയായി മാറി. കുറച്ചു നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയ താരം താനൊരു സിംഗിള്‍ മദറാണെന്ന് ആരാധകരെ അറിയിച്ചിരുന്നു.
അതിനു ശേഷം ഗായിക കൂടിയായ ഭാമ തന്റെ സംഗീത ആല്‍ബവും ആരാധകര്‍ക്കായി പങ്കിട്ടിരുന്നു. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം താരം ‘സുമതി വളവ്’ എന്ന ചിത്രത്തിലെ മാളു എന്ന കഥാപാത്രത്തിലൂടെ താരം കൈയടിയും നേടിയിരുന്നു.
ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മദിവസത്തില്‍ വൈകാരികമായ ഒരു പോസ്റ്റ് പങ്കിടുകയാണ് ഭാമ. അച്ഛനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും കടന്നു പോകുന്നില്ലെന്നും എന്നും മിസ്സ് ചെയ്യുന്നുവെന്നുമാണ് ഭാമ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചത്.
‘‘താങ്കളെ ഓർക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ല അച്ഛാ... താങ്കളുടെ സ്നേഹവും ഓർമ്മകളും എപ്പോഴും എന്നോടൊപ്പമുണ്ട്... ഇന്നും എല്ലാ ദിവസവും അച്ഛനെ മിസ്സ് ചെയ്യുന്നു...’’ എന്നാണ് അച്ഛന്റെ ചിത്രത്തിനൊപ്പം ലവ് ഇമോജിയും കുറിച്ച് ഭാമ കുറിച്ചിരിക്കുന്നത്.






