More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

വെറും 'ഗ്യാസ്' അല്ല; ഐ.ബി.ഡി (ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്) ജീവന് തന്നെ ഭീഷണി ആയേക്കാം!

Authored by ഡോ. റൂബി ഷഹീർ | Last updated: 13 Jun 2026, 2:58 PM | 2 min read

Print
വെറും 'ഗ്യാസ്' അല്ല; ഐ.ബി.ഡി (ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്) ജീവന് തന്നെ ഭീഷണി ആയേക്കാം!
നിസ്സാരമെന്ന് കരുതി നമ്മൾ തള്ളിക്കളയുന്ന വയറുവേദനയും വിട്ടുമാറാത്ത വയറിളക്കവും ഒടുവിൽ നിങ്ങളെ എത്തിക്കുന്നത് അതിഗുരുതരമായ ഒരു അവസ്ഥയിലേക്കാണെങ്കിലോ? "അത് വെറും ഐ.ബി.എസ് അല്ലെങ്കിൽ ടെൻഷൻ കൊണ്ടുള്ള ഗ്യാസിന്റെ പ്രശ്നമായിരിക്കും" എന്ന് സ്വയം പ്രഖ്യാപിച്ച് മാസങ്ങളോളം മരുന്ന് കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഈ അശ്രദ്ധ നിങ്ങളുടെ കുടലിനെ ദ്രവിപ്പിക്കുന്ന ഐ.ബി.ഡി എന്ന ഭീകര രോഗമാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും. രോഗനിർണ്ണയം വൈകുന്നത് എന്തുകൊണ്ടാണെന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.


എന്താണ് ഐ.ബി.എസും ഐ.ബി.ഡിയും?




രണ്ടും വയറിനെ ബാധിക്കുന്ന പ്രശ്നങ്ങളാണെങ്കിലും ഇവ തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്.


ഐ.ബി.എസ് ((ഇറിറ്റബിൾ ബവൽ സിൻഡ്രം): ഇതൊരു ഫങ്ഷണൽ രോഗമാണ്. അതായത്, കുടലിന്റെ ഘടനയ്ക്ക് യാതൊരു തകരാറും ഉണ്ടാകില്ല, പക്ഷേ അതിന്റെ പ്രവർത്തനത്തിൽ വ്യത്യാസമുണ്ടാകും. മലബന്ധം, വയറിളക്കം, വയറുവേദന എന്നിവയൊക്കെ ഉണ്ടാകാമെങ്കിലും ഇത് കുടലിന് സ്ഥിരമായ കേടുപാടുകൾ വരുത്തുന്നില്ല.


ഐ.ബി.ഡി (ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്): ഇതൊരു ഒട്ടോഇമ്മ്യൂൺ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ സ്വന്തം കുടലിനെത്തന്നെ ആക്രമിക്കുകയും, അതിന്റെ ഫലമായി കുടലിനകത്ത് വിട്ടുമാറാത്ത വീക്കവും വ്രണങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ക്രോൺസ് ഡിസീസ്, അൾസറേറ്റീവ് കൊളൈറ്റിസ് എന്നിവയാണ് പ്രധാന ഐ.ബി.ഡി രോഗങ്ങൾ.


രോഗനിർണ്ണയം വൈകാൻ കാരണങ്ങൾ എന്തെല്ലാം?




ഒരു രോഗിക്ക് കൃത്യമായ ചികിത്സ ലഭിക്കാൻ ശരാശരി ഒന്നു മുതൽ രണ്ട് വർഷം വരെ വൈകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:


>>ലക്ഷണങ്ങളിലെ സാമ്യം: വയറുവേദന, ഗ്യാസ്, വിട്ടുമാറാത്ത വയറിളക്കം എന്നിവ രണ്ടു രോഗങ്ങളുടെയും പ്രാരംഭ ലക്ഷണങ്ങളാണ്. അതിനാൽ രോഗികൾ സ്വയം 'ഐ.ബി.എസ്' അല്ലെങ്കിൽ 'ഗ്യാസിന്റെ പ്രശ്നം' എന്ന് കരുതി സാധാരണ മരുന്നുകൾ കഴിച്ച് സമയം കളയുന്നു.


>>ലജ്ജയും തുറന്നു പറയാനുള്ള മടിയും: മലത്തോടൊപ്പം രക്തം പോവുക, ദിവസത്തിൽ 10-15 തവണ ടോയ്‌ലറ്റിൽ പോകേണ്ടി വരിക തുടങ്ങിയ ലക്ഷണങ്ങൾ ഡോക്ടർമാരോട് പോലും തുറന്നുപറയാൻ രോഗികൾ മടിക്കുന്നു.


>>തെറ്റായ സ്വയംചികിത്സ: പൈൽസ് (അർശ്ശസ്) ആണെന്ന് സ്വയം തീരുമാനിച്ച് വ്യാജ ചികിത്സകളോ പാരമ്പര്യ മരുന്നുകളോ തേടിപ്പോകുന്നത് രോഗം കൂടുതൽ വഷളാക്കുന്നു.


എപ്പോഴാണ് ലക്ഷണങ്ങളെ ഭയപ്പെടേണ്ടത്?




നിങ്ങളുടെ വയറിന്റെ അസ്വസ്ഥതകൾ വെറും ഐ.ബി.എസ് അല്ല, മറിച്ച് ഐ.ബി.ഡി ആകാം എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ചില നിർണ്ണായക ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:


>>മലത്തോടൊപ്പം രക്തവും ചലവും പോവുക: ഇത് ഐ.ബി.ഡിയുടെ വ്യക്തമായ ലക്ഷണമാണ്. ഐ.ബി.എസിൽ ഒരിക്കലും രക്തസ്രാവം ഉണ്ടാകില്ല.


>>ശരീരഭാരം അകാരണമായി കുറയുക: കൃത്യമായ കാരണങ്ങളില്ലാതെ പെട്ടെന്ന് ഭാരം കുറയുന്നത് കുടലിലെ പോഷകശോഷണം മൂലമാകാം.


>>വിട്ടുമാറാത്ത പനി: ശരീരത്തിനകത്തെ വീക്കം കാരണം രാത്രികാലങ്ങളിൽ പനി അനുഭവപ്പെടാം.


>>വിളർച്ച (അനീമിയ): മലത്തിലൂടെ രക്തം നഷ്ടപ്പെടുന്നത് വഴി കഠിനമായ വിളർച്ചയും ക്ഷീണവും ഉണ്ടാകുന്നു.


>>ഉറക്കത്തെ തടസ്സപ്പെടുത്തുന്ന വയറിളക്കം: രാത്രി ഉറക്കത്തിനിടയിൽ പോലും മലവിസർജ്ജനത്തിനായി എഴുന്നേൽക്കേണ്ടി വരുന്നത് കുടലിലെ അണുബാധയുടെയും വീക്കത്തിന്റെയും ലക്ഷണമാണ്.



വെറും 'ഗ്യാസ്' അല്ല; ഐ.ബി.ഡി (ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്) ജീവന് തന്നെ ഭീഷണി ആയേക്കാം!


വൈകിയുള്ള രോഗനിർണ്ണയം വരുത്തിവെക്കുന്ന ആപത്തുകൾ




ഐ.ബി.ഡി കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം:


>>കുടലിലെ തടസ്സങ്ങൾ: വിട്ടുമാറാത്ത വീക്കം കാരണം കുടൽ ചുരുങ്ങിപ്പോകാം.


>>ഫിസ്റ്റുല: കുടലിൽ നിന്ന് മറ്റ് അവയവങ്ങളിലേക്കോ ചർമ്മത്തിലേക്കോ അസാധാരണമായ ദ്വാരങ്ങൾ രൂപപ്പെടാം.


>>കാൻസർ സാധ്യത: ദീർഘകാലം ചികിത്സിക്കാതിരിക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ് രോഗികളിൽ കുടലിലെ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.


>>അടിയന്തിര ശസ്ത്രക്രിയ: കുടലിൽ സുഷിരങ്ങൾ വീഴുകയോ കഠിനമായ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ അടിയന്തിരമായി കുടൽ മുറിച്ചു മാറ്റേണ്ടി വരാം.


കൃത്യമായ രോഗനിർണ്ണയവും ആധുനിക ചികിത്സയും




തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണ്ണമായും നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന ഒന്നാണ് ഐ.ബി.ഡി. ഇതിനായി കൊളോണോസ്കോപ്പി ആൻഡ് ബയോപ്സി പരിശോധന വഴി കുടലിന്റെ ഉൾഭാഗം കൃത്യമായി കാണാനും വീക്കത്തിന്റെ തീവ്രത അളക്കാനും സാധിക്കും. കൂടാതെ കുടലിലെ വീക്കത്തിന്റെ അളവ് മനസ്സിലാക്കാൻ ഫീക്കൽ കാൽപ്രൊട്ടക്റ്റിൻ എന്ന മലപരിശോധനയും, കുടലിന്റെ പുറമേയുള്ള ഘടന മനസ്സിലാക്കാൻ സി.ടി, എം.ആർ.ഐ സ്കാനിംഗും നടത്താറുണ്ട്.


മാത്രമല്ല ഇന്ന് ബയോളജിക്സ്, ഇമ്മ്യൂണോമോഡുലേറ്ററുകൾ തുടങ്ങിയ അത്യാധുനിക മരുന്നുകൾ ലഭ്യമാണ്. ഇവ രോഗിയുടെ ജീവിതനിലവാരം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു.

മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികളും മാനസിക സമ്മർദ്ദവും നമ്മുടെ കുടലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. വയറിന്റെ ഏത് പ്രശ്നത്തെയും ‘വെറും ഗ്യാസ്’ എന്ന് വിളിച്ച് അവഗണിക്കുന്ന ശീലം നമ്മൾ മാറ്റണം. പ്രത്യേകിച്ച് ചെറുപ്പക്കാരിൽ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ സഹായം തേടുക. കൃത്യസമയത്തുള്ള രോഗനിർണ്ണയം നിങ്ങളുടെ കുടലിനെ മാത്രമല്ല, ജീവിതത്തെത്തന്നെയാണ് രക്ഷിക്കുന്നത്.

Tags

  • ibd

About Author:

Author photo

ഡോ. റൂബി ഷഹീർ




ഡോ. റൂബി ഷഹീർ

സീനിയർ കൺസൾട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജി

ആസ്റ്റർ മിംസ് കോട്ടക്കൽ

ബന്ധപ്പെട്ട വാർത്തകൾ

'ഭാരതത്തില്‍ സുഖപ്പെടാം' പദ്ധതിയുമായി കേന്ദ്രം; വിദേശികള്‍ക്ക് ആയുഷ് യാത്രാനുമതി പത്രം; ആഗോള സൂചികകളില്‍ രാജ്യം മുന്‍നിരയില്‍

'ഭാരതത്തില്‍ സുഖപ്പെടാം' പദ്ധതിയുമായി കേന്ദ്രം; വിദേശികള്‍ക്ക് ആയുഷ് യാത്രാനുമതി പത്രം; ആഗോള സൂചികകളില്‍ രാജ്യം മുന്‍നിരയില്‍

രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിയ്ക്കുന്നവരാണോ നിങ്ങള്‍ ? ; ദഹനത്തെ മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന്റെ ഭംഗി കൂട്ടുന്നതും ചെയ്യുന്നു

രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിയ്ക്കുന്നവരാണോ നിങ്ങള്‍ ? ; ദഹനത്തെ മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന്റെ ഭംഗി കൂട്ടുന്നതും ചെയ്യുന്നു

‘ഡബിൾ ഡാഡി സിൻഡ്രോം’ വെറും ആക്ഷേപഹാസ്യം; എന്നാൽ, ശാസ്ത്രത്തിൽ ബന്ധപ്പെട്ട ചിലതുണ്ട്

‘ഡബിൾ ഡാഡി സിൻഡ്രോം’ വെറും ആക്ഷേപഹാസ്യം; എന്നാൽ, ശാസ്ത്രത്തിൽ ബന്ധപ്പെട്ട ചിലതുണ്ട്

ഷിഗല്ല ഭീതിയിൽ കേരളം: ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിഞ്ഞിരിക്കാം

ഷിഗല്ല ഭീതിയിൽ കേരളം: ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിഞ്ഞിരിക്കാം

 കൊഴുപ്പ് എരിച്ചുകളയാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും ഈ പാനീയങ്ങള്‍

കൊഴുപ്പ് എരിച്ചുകളയാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും ഈ പാനീയങ്ങള്‍

ആവശ്യത്തിലധികം പ്രോട്ടീന്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷം ചെയ്യുമെന്ന് വിദഗ്ദ്ധര്‍

ആവശ്യത്തിലധികം പ്രോട്ടീന്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷം ചെയ്യുമെന്ന് വിദഗ്ദ്ധര്‍