തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ട തുടര്‍ന്ന് ഓപ്പറേഷന്‍ തൂഫാന്‍. ഇന്ന് 145 പേരാണ് അറസ്റ്റിലായത്. 137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 25.23 ഗ്രാം എംഡിഎംഎയും 2.354 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. പള്ളുരുത്തിയിൽ മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പോലീസിന്റെ പിടിയിലായി . പള്ളുരുത്തി ചുള്ളിക്കൽ ഹൗസിൽ അനു ജോയ് (36) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വാകാര്യ ലോഡ്ജിൽ നിന്ന് 196 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോഴിക്കോട് ഉദയം ഹോമിലെ അന്തേവാസിയായ മുഹമ്മദ് ജാവേദ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ ലഹരി മാഫിയക്കെതിരെ പോലീസ് നടത്തിവരുന്ന പ്രത്യേക കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയ്ക്കിടയിലാണ് ഇയാൾ കുടുങ്ങിയത്.
ഓപ്പറേഷന്‍ തൂഫാനിലൂടെ സംസ്ഥാനത്ത് ഇതുവരെ ആകെ 2259 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2440 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പദ്ധതിയിലൂടെ ആകെ 1.375 കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇതുവരെ 128.268 കിലോ കഞ്ചാവും 1428 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.
സംസ്ഥാനത്തെ ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Comments