
ധരംശാല: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയടിച്ച് അഫ്ഗാനിസ്ഥാന് ഓപ്പണര്‍ റഹ്മത്തുള്ള ഗുര്‍ബാസ്. അഫ്ഗാനായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറിയടിക്കുന്ന ബാറ്ററെന്ന റെക്കോഡും വിക്കറ്റ് കീപ്പര്‍ കൂടിയായ ഗുര്‍ബാസ് സ്വന്തമാക്കി. ഇന്നലെ 48 പന്തിലാണ് അഫ്ഗാന് താരം നൂറിലെത്തിയത്്്.
മഴയെ തുടര്‍ന്ന് മത്സരം 25 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു. സ്കോട്ട്ലന്‍ഡിനെതിരേ 72 പന്തില്‍ സെഞ്ചുറിയടിച്ച മുഹമ്മദ് ഷഹ്സാദിന്റെ റെക്കോഡാണ് ഗുര്‍ബാസ് മറികടന്നത്. ഇന്ത്യക്കെതിരേ ഏറ്റവും വേഗത്തില്‍ സെഞ്ചുറിയടിക്കുന്ന രണ്ടാമത്തെ താരമാണു ഗുര്‍ബാസ്.
2005 ലെ കാണ്‍പൂര്‍ ഏകദിനത്തില്‍ 45 പന്തില്‍ സെഞ്ചുറിയടിച്ച പാകിസ്താന്റെ മുന്‍ താരം ഷാഹിദ് അഫ്രീഡിയുടെ പേരിലാണ് റെക്കോഡ്. 2013 ലെ ബംഗളുരു ഏകദിനത്തില്‍ 57 പന്തില്‍ സെഞ്ചുറിയടിച്ച ഓസ്ട്രേലിയയുടെ ജെയിംസ് ഫോക്നര്‍, 2015 ലെ മുംബൈ ഏകദിനത്തില്‍ 57 പന്തില്‍ സെഞ്ചുറിയടിച്ച ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവിലിയേഴ്സ്, 2023 ലെ ഹൈദരാബാദ് ഏകദിനത്തില്‍ 57 പന്തില്‍ സെഞ്ചുറിയടിച്ച ന്യൂസിലന്‍ഡിന്റെ തന്നെ മിച്ചല്‍ ബ്രേസ്വെല് എന്നിവരെയാണു ഗുര്‍ബാസ് മറികടന്നത്.






