
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖല പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായാണ് വി.സിമാരുടെ ഈ നീക്കങ്ങളെ കാണേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ' മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സംഘപരിവാര്‍ പശ്ചാത്തലമുള്ളയാളെ താല്‍ക്കാലിക വി.സിയാക്കിയതും സെനറ്റില്‍ 19 സംഘപരിവാറുകാരെ ഉള്‍പ്പെടുത്തിയതും ഇതിന്റെ തെളിവാണെന്നും പിണറായി പറഞ്ഞു.
ആര്.എസ്.എസ്. പരിപാടിയില്‍ കേരളത്തിലെ മൂന്ന് വി.സിമാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരപ്രശ്നമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍. വൈസ് ചാന്‍സലര്‍ പദവി ഒരു സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിഷ്പക്ഷതയുടെ പ്രതീകമാണ്. തെറ്റായിപ്പോയെന്ന് ഏറ്റുപറയാനുള്ള മാന്യതയും ആവര്‍ത്തിക്കാതിരിക്കാനുള്ള സാമൂഹികബോധവും വി.സിമാരില്നിന്നുണ്ടാകമെന്ന് റോജി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ആര്.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത പരിപാടിയില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദമുണ്ടാക്കുകയും അവര്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് ക്ലാസെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് കടുത്ത രാഷ്ട്രീയ കാപട്യത്തിന്റെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.






