
സിനിമാ താരങ്ങളുടെ ത്രോബാക്ക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ഒരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
ഈ കുട്ടി മറ്റാരുമല്ല. മലയാളികളുടെ പ്രിയപ്പെട്ട താരം ബേസില്‍ ജോസഫ് ആണ്. ബേസിലിന്റെ സഹോദരിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ അപൂര്‍വ്വ ചിത്രം പങ്കുവച്ചത്. നടന്‍ ടൊവിനോ തോമസ് ഉള്‍പ്പെടെ നിരവധി ആരാധകരാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്.
വിനീത് ശ്രനിവാസന്റെ കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ബേസില്‍ ജോസഫ് തന്റെ സിനിമാജീവിത്തതിന് തുടക്കം കുറിക്കുന്നത്. 2013-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'തിര' എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിലാണ് ബേസില്‍ സഹസംവിധായകനായി അരങ്ങേറിയത്.
2015ല്‍ പുറത്തിറങ്ങിയ കുഞ്ഞിരാമായണം ആണ് ബേസില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ഗോദ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളും ബേസില്‍ സംവിധാനം ചെയ്തു. സംവിധാനത്തിന് പുറമെ ഒരു നടനെന്ന നിലയും തന്റെ കഴിവ് തെളയിച്ച പ്രതിഭയാണ് ബേസില്‍ ജോസഫ്.






