
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സജിനും ഷഫ്നയും. ഇരുവരുടെയും വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഷഫ്നയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് സജിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ഷഫ്നയ്ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് 'ഹാപ്പി ബര്‍ത്ത്ഡേ വാവാസ്സേ' എന്നാണ് സജിന്‍ കുറിച്ചത്. പ്രിയതമന്റെ പോസ്റ്റിനു താഴെ സ്നേഹം നിറഞ്ഞ മറുപടിയുമായി ഷഫ്നയും എത്തിക്കഴിഞ്ഞു.
2013 ഡിസംബര്‍ 11 നായിരുന്നു സജിന്റെയും ഷഫ്നയുടെയും വിവാഹം. 'പ്ലസ്ടു' എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.






