
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട്ട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി. ലക്ഷ്മി ലക്കി സെന്റർ എന്ന ലോട്ടറി കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കുപറ്റി.
ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലോട്ടറി വില്‍പ്പനക്കാരനുമാണ് പരിക്കേറ്റത്. ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല എന്നത് വലിയ അപകടം ഒഴിവാക്കി. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






