
ന്യൂഡല്‍ഹി: ഗുരുതരമായ ആഭ്യന്തരപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന മണിപ്പൂര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പ് നേരത്തേ തടത്താന്‍ നീക്കം. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ അടുത്ത ഫെബ്രുവരിയില്‍ നടക്കേണ്ട തെരഞ്ഞെടുപ്പാണ് നേരത്തേയാക്കുന്നത്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് മണിപ്പൂരില്‍ തെരെഞ്ഞെടുപ്പ് പ്രത്യേകം നടത്തും.
സെന്‍സസ് നടപടികള്‍ ആരംഭിച്ചതിനാല്‍ വിവരശേഖരണം ഉള്‍പ്പടെയുള്ള നടപടികളും തെരഞ്ഞെടുപ്പ് നടപടികളുമെല്ലാം കൂടിക്കുഴയാതിരിക്കാനാണ് ഈ നീക്കം. രണ്ടു കാര്യങ്ങള്‍ക്കും ഒരേ ഉദ്യോഗസ്ഥരെ തന്നെ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം കണക്കാക്കിയാണ് ഈ നീക്കം. സെന്‍സസിന്റെ വിവരശേഖരണ കാര്യത്തിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കും ഒരേ ഉദ്യോഗസ്ഥരെയാകാം ഉപയോഗിക്കേണ്ടി വരിക.
പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ 2027 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കാണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത് ഈ വര്‍ഷം അവസാന മാസങ്ങളിലേക്ക് പൂര്‍ത്തിയാക്കാനാണ് ആലോചനകള്‍. ആഭ്യന്തര പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മണിപ്പൂരിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്.






