
കൃതി സനോണ്‍, രശ്മിക മന്ദാന, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കോക്ക്‌ടെയില്‍ 2. ജൂണ്‍ 19 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരങ്ങള്‍. പൂനെയിലെ മാളില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ നിന്നുളള ഒരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ആള്‍ക്കൂട്ടത്തിന് നടുവിലൂടെ വേദിയിലേക്ക് താരങ്ങള്‍ നടന്നുപോകുന്നതാണ് വീഡിയോയിലുളളത്. അനിയന്ത്രിതമായ ആള്‍ക്കൂട്ടമാണ് മാളിലുണ്ടായിരുന്നത്. ഇതിനിടയിലൂടെ മുന്നോട്ട് പോകാന്‍ കഷ്ടപ്പെടുന്ന രശ്മിക മന്ദാനയെ കൈകള്‍ കൊണ്ട് പൊതിഞ്ഞു പിടിച്ച് സംരക്ഷിച്ചുകൊണ്ട് നടന്നുനീങ്ങുന്ന കൃതി സനോണാണ് വീഡിയോയിലുളളത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. ഭൂരിഭാഗം പേരും കൃതി സനോണിന്റെ മനസ്സാന്നിധ്യത്തെയും രശ്മികയ്ക്ക് സുരക്ഷയൊരുക്കാന്‍ കാണിച്ച മനസ്സിനേയും അഭിനന്ദിക്കുകയാണ്. കൃതി, നിങ്ങളൊരു മികച്ച സഹോദരിയാണ് എന്നാണ് ഒരാള്‍ കുറിച്ചത്. ബാരിക്കേഡുകള്‍ പോലും ഭേദിച്ച് ഇഷ്ടതാരങ്ങളെ കാണാന്‍ ആളുകള്‍ തളളിക്കയറിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പരിപാടി വെട്ടിച്ചുരുക്കുകയും താരങ്ങളെ പെട്ടെന്ന് തന്നെ മാറ്റുകയും ചെയ്തു. അക്ഷരത്തെറ്റ് ഉണ്ടോ






