
മലയാളികളുടെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറും സുഹൃത്തും ഗായികയുമായ ഇന്ദുവും തമ്മിലുള്ള ആത്മബന്ധം സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ഇന്ദുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സിതാര പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് ആരാധകരുടെ മനം കവരുന്നത്. ഈ പെൺകുട്ടി തനിക്ക് വെളിച്ചം പോലെയാണെന്നാണ് സിതാര പറയുന്നത്. ഇന്ദുവിനെ ചേർത്തുപിടിച്ചിരിക്കുന്ന നിരവധി ചിത്രങ്ങളും കുറിപ്പിനൊപ്പം ഗായിക പങ്കുവെച്ചിട്ടുണ്ട്.
"ഈ പെണ്‍കുട്ടി എനിക്ക് വെളിച്ചം പോലെയാണ്. അനിയത്തിയായും, മകളായും, കൂട്ടുകാരിയായും, ഒക്കെ അവള്‍ മാറി മാറി വരും! നമ്മള്‍ എത്ര തളര്‍ന്ന് ഇരുന്നാലും, അവളെ കണ്ട അടുത്ത നിമിഷം പൂത്തിരി കത്തണ പോലെയാണ്. എനിക്കെന്തൊരു ഇഷ്ടാണെന്നോ ഈ കുഞ്ഞിനെ. ഹാപ്പി ബര്‍ത്ത്‌ഡേ കണ്മണി."സിതാരയുടെ വാക്കുകൾ.
ഗായകൻ മിഥുൻ ജയരാജിന്റെ ഭാര്യയാണ് ഇന്ദു. സിതാരയുടെയും മിഥുന്റെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായുള്ള അടുപ്പമാണ്. ഇവർ ഒരുമിച്ചുകൂടുന്ന നിമിഷങ്ങളിലെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സിതാരയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് ഇന്ദുവിന് പിറന്നാൾ ആശംസകൾ നേർന്ന് കമന്റുകളുമായി എത്തുന്നത്.






