
കഥക് നൃത്തച്ചുവടുകളുമായി വെട്ടം സിനിമയിലെ നായിക ഭാവ്‌ന പാനി. അസാധ്യമായ മെയ്‌വഴക്കത്തോടെ കഥക് ചെയ്ത് വിസ്മയിപ്പിക്കുകയാണ് നടി കൃത്യതയോടെ ചക്കര്‍ ചെയ്ത് ബാലന്‍സ് ചെയ്യുന്ന ഭാവ്‌നിയുടെ ചുവടുകളും വീഡിയോയില്‍ കാണാം. വീഡിയോയ്‌ക്കൊപ്പം തന്റെ നൃത്ത ഗുരുവിനായി ഒരു കുറിപ്പും നടി നടി പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ ഗുരുവായ നേലിമ അസം കാരണമാണ് ഞാന്‍ കഥകിനെ പ്രണയിക്കുന്നത്. അവരുടെ ശരീരത്തിലെ ഓരോ കോശവും അവരുടെ ഗുരുവായ ശ്രീ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ജിയില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവിനെ പ്രസരിപ്പിക്കുന്നു. 15വയസ്സുളളപ്പോള്‍ മുതല്‍ എന്റെ ഗുരുവില്‍ നിന്നും കഥക് അഭ്യസിക്കാന്‍ തുടങ്ങിയതാണ്. രണ്ടു ദശാബ്ദത്തിലേറെയായി ഞങ്ങളുടെ ഗുരു-ശിക്ഷ്യ ബന്ധം തുടങ്ങിയിട്ട്. ഇന്ന് നര്‍ത്തകിയും നല്ലൊരു വ്യക്തിയുമായതിന് കാരണം എന്റെ ഗുരുവായ നേലിമ ജിയോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു.’എന്നാണ് ഭാവ്ന കുറിച്ചത്.
വീഡിയോയ്ക്ക് താഴെ തീപ്പെട്ടിക്കൊളളി എന്ന കമന്റുകളാണ് നിറയുന്നത്. വെട്ടത്തില്‍ ഭാവ്‌ന ചെയ്ത കഥാപാത്രത്തെ തീപ്പെട്ടിക്കൊളളി എന്നായിരുന്നു വിളിച്ചിരിരുന്നത്. 'താന്‍ കൊള്ളാലോടോ തീപ്പെട്ടിക്കൊള്ളി' എന്നും കമന്റു ചെയ്തിരിക്കുകയാണ് മലയാളികള്‍.






