More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. music
  3. Cinema
Loading...

ഈ പാട്ടിന് ആരും ഇങ്ങനെ ഡാൻസ് ചെയ്യില്ല; മുത്തശ്ശിക്ക് മുന്നിൽ ശ്രുതിയുടെ വെറൈറ്റി ചുവടുകൾ; വീഡിയോയുമായി ഭർത്താവ് ഫ്രാൻസിസ്

Authored by Web Desk | Last updated: 17 Jun 2026, 1:10 PM | 4 min read

Print
photo-/www.instagram.com/theprawncis/
photo-/www.instagram.com/theprawncis/
മുത്തശ്ശിക്കായി പഴയ മലയാള ഗാനത്തിന് വ്യത്യസ്ത നൃത്തവുമായി നടി ശ്രുതി രാമചന്ദ്രന്‍. ആഭിജാത്യം എന്ന ചിത്രത്തിലെ വൃശ്ചിക രാത്രിതന്‍ എന്ന ഗാനത്തിനാണ് ശ്രുതി വെറൈറ്റി ചുവടുകളുമായെത്തിയത്. മുത്തശ്ശിക്ക് മുന്നില്‍ നൃത്തം ചെയ്യുന്ന ശ്രുതിയുടെ വീഡിയോ ഭര്‍ത്താവ് ഫ്രാന്‍സിസാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഈ പാട്ടിന് ആരും ഇങ്ങനെ ഡാന്‍സ് ചെയ്യില്ല എന്നും ശ്രുതി പറയുന്നുണ്ട്. ഇത് നോക്കി ചിരിക്കുന്ന മുത്തശ്ശിയെയും വീഡിയോയില്‍ കാണം. എല്ലാ ബുധനാഴ്ചയും തങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഭാര്യയുടെ അമ്മൂമ്മയുടെ വീട്ടിലേക്ക് പോകാറുണ്ടെന്ന ആമുഖത്തോടെയാണ് ഫ്രാന്‍സിസ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്.


‘എല്ലാ ബുധനാഴ്ചയും ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി എന്റെ ഭാര്യയുടെ അമ്മൂമ്മയുടെ വീട്ടിലേക്ക് പോകാറുണ്ട്. അമ്മൂമ്മ മികച്ച പാചകക്കാരിയാണ്. അമ്മൂമ്മ ഉണ്ടാക്കുന്ന ആ കറുത്ത മീന്‍ കറിയുടെഅതീവരുചികരമാണ്. ഏറ്റവും ലളിതമായ ഒരു വെജിറ്റബിള്‍ തോരനും അമ്മൂമ്മ ഉണ്ടാക്കുന്ന തൈരും പോലും ഒഅത്രയും രുചികരമാണ്. ആ ഡൈനിംഗ് ടേബിളിന് കുറഞ്ഞത് ഒരു 50 വര്‍ഷത്തെ പഴക്കം കാണും. ചെന്നൈയിലെ അവരുടെ പഴയ വീട്ടില്‍ നിന്നും വണ്ടി കയറ്റി കൊണ്ടുവന്നതാണത്. അതിന്റെ നടുവിലായി കറങ്ങുന്ന ഒരു ചെറിയ തട്ട് ഉണ്ട്. എപ്പോഴും പുതിയതായി ഇട്ട ഏതെങ്കിലും അച്ചാറിന്റെ ഒരു ചെറിയ കുപ്പിയും, പുതുതായി പൊരിച്ച പപ്പടത്തിന്റെ ടിന്നുംഉണ്ടാകും. ബാക്കിവന്ന ഭക്ഷണത്തിനു പോലും സ്വര്‍ഗ്ഗീയ രുചിയാണ്. ലോകത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ സ്ഥലങ്ങളില്‍ ഒന്നാണിത്. എല്ലാ ഭക്ഷണത്തിനും ഞാന്‍ കാത്തിരിക്കുന്നു.


പക്ഷേ, ആ ഭക്ഷണത്തിനു ശേഷം അവിടെ അരങ്ങേറുന്ന കലാപരിപാടികള്‍ക്കായാണ് ഞാന്‍ അതിലും കൂടുതല്‍ കാത്തിരിക്കാറുള്ളത്. ചിലപ്പോള്‍ ശ്രുതി അമ്മൂമ്മയ്ക്ക് വേണ്ടി നൃത്തം ചെയ്യും. മറ്റു ചിലപ്പോള്‍ ഒരു ചെറിയ മിമിക്രി പ്രകടനം തന്നെ കാഴ്ചവെക്കും. ചിലപ്പോഴൊക്കെ ആ പാവം വൃദ്ധയെ അവള്‍ വീടിനു ചുറ്റും ഓടിച്ചിട്ട് പിച്ചുകയും കടിക്കുകയും കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ഒക്കെ ചെയ്യും; ഒടുവില്‍ സഹികെട്ട് 'നിന്റെ ഭാര്യയെയും കൂട്ടിക്കൊണ്ട് ഇവിടെന്ന് പോടാ' എന്ന് അമ്മൂമ്മ എന്നോട് വിളിച്ചു പറയുന്നത് വരെ അത് നീളും. എന്റെ മുത്തശ്ശീമുത്തശ്ശന്മാരെ എനിക്ക് അത്ര നന്നായി അറിയാന്‍ കഴിഞ്ഞിരുന്നില്ല, അതുകൊണ്ടുതന്നെ ഈയൊരു ബന്ധം കിട്ടിയതിലും, അമ്മൂമ്മയുടെ അരികിലെത്തുമ്പോള്‍ എന്റെ ഭാര്യയില്‍ നിന്ന് പുറത്തുചാടുന്ന ആ കുട്ടിക്കാലത്തെ കുസൃതികള്‍ക്കും റൗഡിസത്തിനും സാക്ഷിയാകാന്‍ കഴിയുന്നതിലും ഞാന്‍ ഏറെ കൃതജ്ഞനാണ്. പരിധിയില്ലാത്ത വിനോദങ്ങളുടെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, എങ്കിലും എന്നെ സംബന്ധിച്ച് ഭൂമിയിലെ ഏറ്റവും മികച്ച കാഴ്ച്ച ഇതാണ്,' എന്നു പറഞ്ഞാണ് ഫ്രാന്‍സിസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


വീഡിയോയ്ക്ക് താഴെ കമന്റുമായി ശ്രുതിയും എത്തിയിരുന്നു. 'നന്ദി. എന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ നിന്ന് 'ഡാന്‍സര്‍' എന്ന വാക്ക് ഞാന്‍ അങ്ങ് മാറ്റിയേക്കാം എന്ന് തോന്നുന്നു. ഒരുപക്ഷേ എന്റെ ബയോ തന്നെ ഞാന്‍ നീക്കം ചെയ്‌തേക്കും. അതിനുമപ്പുറം ഞാന്‍ വളരെ ശ്രദ്ധയോടെ ഉണ്ടാക്കിയെടുത്ത എന്റെ പ്രൊഫൈല്‍ തന്നെ ഡിലീറ്റ് ചെയ്‌തേക്കണം. തീര്‍ച്ചയായും ഞാന്‍ അത് ചെയ്യണം,' എന്നായിരുന്നു ശ്രുതിയുടെ കൗണ്ടര്‍ കമന്റ്.



View this post on Instagram

A post shared by Francis Thomas (@theprawncis)












Tags

  • sruthi ramachandran

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എങ്ങോട്ടാ.. മനം നിറയ്ക്കും സുഷിൻ ശ്യാം സംഗീതവും ആലാപനവും; ബാലൻ ദി ബോയ് സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി

എങ്ങോട്ടാ.. മനം നിറയ്ക്കും സുഷിൻ ശ്യാം സംഗീതവും ആലാപനവും; ബാലൻ ദി ബോയ് സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി

'കാവാലാ' ഗാനത്തിലെ പ്രകടനത്തില്‍ തൃപ്തയായിരുന്നില്ല, കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് തോന്നി; തുറന്നുപറഞ്ഞ് തമന്ന ഭാട്ടിയ

'കാവാലാ' ഗാനത്തിലെ പ്രകടനത്തില്‍ തൃപ്തയായിരുന്നില്ല, കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് തോന്നി; തുറന്നുപറഞ്ഞ് തമന്ന ഭാട്ടിയ

photo-www.instagram.com/sonunigamofficial

"ധാരാളം മരുന്നുകൾ കഴിക്കുന്നുണ്ട്, വേദന അസഹനീയം, തൊണ്ടയ്ക്ക് ഭാരമുള്ളതുപോലെ"; ആരോഗ്യസ്ഥിതി വെളിപ്പെടുത്തി സോനു നിഗം

photo-www.instagram.com/bhavnapani13

കഥക് ചുവടുകളുമായി ആരാധകരെ വിസ്മയിപ്പിച്ച് ഭാവ്‌ന പാനി; ‘താന്‍ കൊളളാലോടോ തീപ്പെട്ടിക്കൊളളി ’എന്ന കമന്റുമായി മലയാളികള്‍

photo-www.instagram.com/sitharakrishnakumar/

ഈ പെണ്‍കുട്ടി എനിക്ക് വെളിച്ചം പോലെയാണ്; പ്രിയപ്പെട്ട കൂട്ടുകാരിക്ക് ജന്മദിനാശംസകളുമായി ഗായിക സിതാര കൃഷ്ണകുമാര്‍

photo-www.instagram.com/mithunjayaraj/

'എന്റെ വീഴ്ചകളിൽ താങ്ങായവൾ, ഒപ്പം ചിരിച്ചവൾ'; ഭാര്യ ഇന്ദുവിന് ഹൃദയസ്പർശിയായ ജന്മദിനാശംസകളുമായി ഗായകൻ മിഥുൻ ജയരാജ്