
തിരുവനന്തപുരം: ഇ.ഡി. അന്വേഷണം വരുന്നതോടെ പിണറായി കേരളത്തിലെ സഖാക്കളെ വിറ്റ് ഉണ്ടാക്കിയ കോടികളുടെ കണക്ക് കേരളത്തില്‍ പാണന്മാര്‍ പാടിനടക്കുമെന്ന് ബിജെപിനേതാവ് ഷോണ്‍ ജോര്‍ജ്. സിഎംആര്‍എല്‍ കേസ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്നും പറഞ്ഞു. ഏഷ്യാനെറ്റ് ന്യുസിന് നല്‍കിയ അഭിമുഖത്തിലാണ് ഷോണിന്റെ പ്രതികരണം.
കഴിഞ്ഞ 20 വര്‍ഷമായി പിണറായി വിജയന്‍ കേരളത്തില്‍ നടത്തിയ കൊള്ളകളുടെ അന്വേഷണത്തിന്റെ തുടക്കം മാത്രമാണ് ഇത്. ഇനി പരമ്പരകളുണ്ടാകും. പിണറായി വിജയന്‍ എന്ന കള്ളനാണയം കേരളസംസ്ഥാനത്ത് മുണ്ട് മുറുക്കിയുടുത്ത് ഇന്‍ക്വിലാബ് വിളിച്ചിരുന്ന സഖാക്കളെ വിറ്റുണ്ടാക്കിയ കോടികളുടെ കണക്ക് കേരളത്തിലെ പാണന്മാര്‍ പാടിനടക്കുന്ന കാലം ഉണ്ടാകും. അതിന്റെ തുടക്കം മാത്രമാണ് ഇത്. സിഎംആര്‍എല്‍ കേസ് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കഴിഞ്ഞ 10 വര്‍ഷക്കാ 1998 ലെ ലാവ്‌ലിന്‍ മുതല്‍ പിണറായിയുടെ വിദേശ സന്ദര്‍ശനവും വിദേശ ഇടപാടുകളും വിവിധ ബാങ്ക് അക്കൗണ്ടുകളും പത്തുവര്‍ഷ കാലത്തെ വീണയുടെ ബാങ്ക് അക്കൗണ്ടും പരിശോധിച്ചാല്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും അഴിമതിക്കാരനായ കമ്യൂണിസ്റ്റ് പിണറായി വിജയനാണെന്ന് കണ്ടെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പറഞ്ഞു.
പതിനൊന്ന് മണിയോടെ ചോദ്യം ചെയ്യല്‍ തുടങ്ങും. വീണ ടി. ആണ് എക്‌സാലോജിക്കിന്റെ ഏക ഡയറക്ടര്‍. 2.78 കോടി രൂപയുടെ ഇടപാട് വീണ സിഎംആര്‍എല്ലുമായി നടത്തിയെന്നാണ് ഇ.ഡി. കണ്ടെത്തല്‍. വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷവും ഉള്‍പ്പെടെ എട്ടുലക്ഷം രൂപ വീണയ്ക്ക് സിഎംആര്‍എല്‍ നല്‍കിയിരുന്നതായിട്ടാണ് ഇ.ഡി. കണ്ടെത്തിയിരിക്കുന്നത്. ഒരു സേവനവും നല്‍കാത്ത കമ്പനിക്ക് വേണ്ടി എന്തിനാണ് ഇത്രയും തുക നല്‍കിയതെന്നാണ് ഉയര്‍ന്നുവരുന്ന ചോദ്യം.






