
ഏറെ ആരാധകരുളള താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും. ഇപ്പോഴിതാ തങ്ങളുടെ പുതിയ യാത്രയ്ക്കിടെ പകര്‍ത്തിയ മനോഹരമായ സെല്‍ഫി ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിതേഷ്. വലിയ ഡിജിറ്റല്‍ പരസ്യ ബോര്‍ഡുകളും ആകാശംമുട്ടുന്ന കെട്ടിടങ്ങളും പശ്ചാത്തലത്തിലുളള ചിത്രത്തില്‍ ഇരുവരും അതീവ സന്തോഷത്തോടെയാണ് കാണപ്പെടുന്നത്. 'മൈ ലൈഫ് ലൈന്‍' എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് ചിത്രം റിതേഷ് പങ്കുവെച്ചിരിക്കുന്നത്.
2003-ല്‍ റിലീസ് ചെയ്ത 'തുജേ മേരി കസം' എന്ന തങ്ങളുടെ ആദ്യ സിനിമയുടെ സെറ്റില്‍ വെച്ചാണ് റിതേഷും ജനീലിയയും പ്രണയത്തിലാകുന്നത്. നീണ്ട 9 വർഷത്തെ പ്രണയത്തിനൊടുവില്‍ 2012 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരായി. മറാത്തി ആചാരപ്രകാരവും തൊട്ടടുത്ത ദിവസം പള്ളിയിൽ വെച്ച് ക്രിസ്ത്യൻ രീതിയിലുമായിരുന്നു വിവാഹം. ഇവര്‍ക്ക് റിയാന്‍, റാഹിൽ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളാണുളളത്.







Comments