
കൊച്ചി : പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിൽ ഉണ്ടായ അടിപിടിയില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ഏഴിക്കര സ്വദേശി സിബിയാണ് മരിച്ചത്. ജൂണ്‍ 12ന് പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബസുകളുടെ സമയക്രമത്തെ ചൊല്ലിയായിരുന്നു തര്‍ക്കം.സംഭവത്തില്‍ ചെറായി സ്വദേശി ആയുഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം അമരവിളയില്‍ കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചു. അമരവിള ചെക്ക് പോസ്റ്റിന് സമീപം ഇന്ന് രാവിലെ 8.30നായിരുന്നു അപകടം. അമിത വേഗതയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. പരുക്കേറ്റ ബസ് യാത്രികരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






