
മലയാളം മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദീപന്‍ മുരളി. ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 1 ന്റെ മത്സരാര്‍ത്ഥിയായിരുന്നു ദീപന്‍. അഭിനയത്തിനു പുറമെ അവതാരകനായും ശ്രദ്ധേയനാണ് താരം.
ഇപ്പോഴിതാ അമ്മയുടെ ഓര്‍മ്മദിനത്തില്‍ ദീപന്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ അമ്മയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപന്റെ കുറിപ്പ്.
'' എന്റെ വീട് അമ്മയില്ലാത്ത വീടാണ്. ''9'' വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അമ്മയുണ്ടായിരുന്നു. ''ജൂണ്‍ 19''കാലമൊഴുകുന്തോറും ആഴമേറുന്ന വേദന. അമ്മ വാരിത്തന്ന ഉരുളയുടെ രുചി മറ്റൊരു ഭക്ഷണത്തിനും ഉണ്ടായിട്ടില്ല അമ്മ പോയപ്പോള്‍ ഉണ്ടായ ശൂന്യത മറ്റാര്‍ക്കും നികത്താനുമായിട്ടില്ല . ''അമ്മ'' ജീവിതത്തില്‍ എത്ര വലിയവനായി വളര്‍ന്നാലും തിരിച്ചു ചെല്ലാന്‍ ഏറ്റവും സുരക്ഷിതമായ ഇടം അമ്മയുടെ സ്‌നേഹമാണ്. എന്റെ ജീവിതത്തിലെ സത്യവും, നന്മയും, സ്നേഹവും ആയിരുന്നു അമ്മ, ആ അമ്മയുടെ നഷ്ടം എനിക്ക് ഉണ്ടാക്കിയ വേദനയും, ഒറ്റപ്പെടലും ഇന്നും പല രീതിയിലും ബാധിക്കുന്നുണ്ട്. അമ്മയെപ്പറ്റി ഓര്‍ക്കുമ്പോള്‍ വാക്കുകള്‍ എവിടെ നിര്‍ത്തണമെന്നറിയില്ല. ജീവിതത്തില്‍ ഞാന്‍ കണ്ട ഒരേ ഒരു ശക്തി അതായിരുന്നു അമ്മ'' ദീപന്‍ മുരളി കുറിച്ചു.






