
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ മുഖമാണ് രേണു സുധിയുടേത്. കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു ഇപ്പോള്‍. തന്റെ ചികിത്സാ വിവരങ്ങളും ആരോഗ്യസ്ഥിതിയും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്നുണ്ട് രേണു.
കീമോയ്ക്ക് ശേഷമുളള വീഡിയോ ആണ് രേണു ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. കീമോയ്ക്ക് ശേഷമുളള വിശ്രമത്തിലാണെന്നും തനിക്ക് നല്ല വേദന ഉണ്ടെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പുതിയ പോസ്റ്റില്‍ രേണു പറഞ്ഞു. അസുഖം മൂന്നാം ഘട്ടത്തിലാണെന്നും കീമോതെറാപ്പിയുടെ ഭാഗമായി കഴിഞ്ഞദിവസം ശരീരത്തില്‍ പിക് ലൈന്‍ ഇട്ടതായും കഴിഞ്ഞദിവസം രേണു അറിയിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് താരം ചികിത്സ തേടുന്നത്.
രേണുവിനെ സ്‌നേഹിക്കുന്ന നിരവധിപ്പേര്‍ വീഡിയോയ്ക്ക് താഴെ ആശ്വാസവാക്കുകളുമായി എത്തി. '' എപ്പോഴും പ്രാര്‍ത്ഥനയില്‍ ഉണ്ട്.എത്രയും പെട്ടെന്നു സുഖം ആകും.വിഷമിക്കരുത്.ധൈര്യമായിട്ടിരിക്കണേ രേണു'' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.






