
അച്ഛന്റെ വിയോഗത്തില്‍ നൊമ്പരക്കുറിപ്പ് പങ്കുവച്ച് നടി സ്വപ്‌ന ട്രീസ. '' സമാധാനമായി വിശ്രമിക്കൂ പപ്പാ.. ഒരാഴ്ച മുന്‍പാണ് ഞാന്‍ പപ്പയോടൊപ്പം മനോഹരമായ നിമിഷങ്ങള്‍ ചിലവഴിച്ചത്. അത് നമ്മുടെ അവസാന കൂടിക്കാഴ്ചയാണെന്ന് എനിക്കറിയില്ലായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം മാറി. ചില വിടവാങ്ങലുകള്‍ മുന്നറിയിപ്പില്ലാതെ വരുന്നു, വാക്കുകള്‍ക്ക് ഒരിക്കലും നികത്താന്‍ കഴിയാത്ത ഒരു നിശബ്ദത അവശേഷിപ്പിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ മമ്മിയോടൊപ്പം സന്തോഷമായിരിക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങളുടെ പകുതി ഭാഗം 3 വര്‍ഷം മുന്‍പ് മമ്മിയോടൊപ്പം പോയതായിരുന്നു. ഇപ്പോള്‍ മമ്മിയുമായി വീണ്ടും ഒന്നായപ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണനായിരിക്കുന്നു. രണ്ടുപേരെയും ഒരുപാട് സ്‌നേഹിക്കുന്നു, ഒരുപാട് മിസ്സ് ചെയ്യുന്നു. അത്രയുമധികം'', എന്നാണ് അച്ഛന്റെ മരണവിവരം പങ്കുവച്ച് സ്വപ്‌ന കുറിച്ചത്.
മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വപ്‌ന ട്രീസ. മന്ദാരം എന്ന സീരിയലിലൂടെയാണ് സ്വപ്‌ന ട്രീസ അഭിനയരംഗത്തേക്ക് എത്തുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ജ്വാലയായിലെ സെലീന എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.






