
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തീകസ്ഥിതി വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് പറഞ്ഞു.
സാമൂഹ്യ വികസന സൂചിക കുറച്ച് വര്‍ഷങ്ങളായി സ്തംഭാനാവസ്ഥയിലാണ്. തൊഴിലില്ലായ്മ ആശങ്കയായി നിലനില്ക്കുന്നു. പുതുയുഗ കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധം. വലിയ സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നതെന്നും പറഞ്ഞു.
പശ്ചിമേഷ്യന്‍ യുദ്ധവും കേരളത്തിലെ സാമ്പത്തീക പ്രതിസന്ധിയുടെ ആക്കം കൂട്ടി. കൂടുതല്‍ പലിശക്കാണ് കിഫ്ബി വായ്പ എടുക്കുന്നത്. കിഫ്ബി സമഗ്രമായി പരിഷ്കരിക്കും. കിഫ്ബി പൊളിച്ച് പണിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷം നടത്താനുള്ള വികസന ക്ഷേമ പ്രവര്‍ത്തനത്തിന്റെ ദിശസൂചികയാണ് ഇന്നത്തെ ബജറ്റെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശന് പറഞ്ഞു.






