
തിരുവനന്തപുരം: കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റിക്ക് 100 കോടി പ്രഖ്യാപിച്ച് കേരളാബജറ്റില് മുഖ്യമന്ത്രി വി.ഡി. സതീശന്. ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യം,മെഡിക്കല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിലെ പ്രഖ്യാപനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ കെയര്‍ ഗീവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പ്രഖ്യാപിച്ചു. വയോജന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി. സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ കെയര്‍ ഗീവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ തുടങ്ങും.






