More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ആരുടെയും വാക്ക് കേട്ട് വണ്ടി മാറ്റാന്‍ നില്‍ക്കല്ലേ'; ബമ്പര്‍ ഗാര്‍ഡ് വെച്ച ടാക്‌സി ഡ്രൈവര്‍ക്ക് 5000 രൂപ പിഴയിട്ട് എംവിഡി

Authored by Web Desk | Last updated: 21 Jun 2026, 12:21 PM | 2 min read

Print
'ആരുടെയും വാക്ക് കേട്ട് വണ്ടി മാറ്റാന്‍ നില്‍ക്കല്ലേ'; ബമ്പര്‍ ഗാര്‍ഡ് വെച്ച ടാക്‌സി ഡ്രൈവര്‍ക്ക് 5000 രൂപ പിഴയിട്ട് എംവിഡി
കൊച്ചി: കാറില്‍ ബമ്പര്‍ ഗാര്‍ഡ് ഘടിപ്പിച്ച ടാക്‌സി ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) 5,000 രൂപ പിഴ ചുമത്തി. കൊച്ചി സ്വദേശിയായ ഷമീര്‍ ഖാലിദ് എന്ന ഡ്രൈവര്‍ക്കാണ് പിഴ നോട്ടീസ് ലഭിച്ചത്. വാഹനങ്ങളില്‍ അത്യാവശ്യം ആള്‍ട്ടറേഷന്‍ വരുത്താമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് താന്‍ ബമ്പര്‍ ഗാര്‍ഡ് വെച്ചതെന്നും പിഴ അടയ്ക്കാന്‍ തയ്യാറാണെങ്കിലും തുക കുറച്ചുനല്‍കണമെന്നും ഷമീര്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് ഡ്രൈവര്‍ക്ക് ​​​​ പിന്തുണയുമായി രംഗത്തെത്തിയത്. എന്നാല്‍ പിഴത്തുക കുറയ്ക്കാന്‍ നിയമപരമായി കഴിയില്ലെന്നും വേണമെങ്കില്‍ അടയ്ക്കാനുള്ള സമയം നീട്ടിനല്‍കാമെന്നുമാണ് എംവിഡി വ്യക്തമാക്കിയത്.


അടുത്തിടെ വാഹനങ്ങളിലെ മോഡിഫിക്കേഷനില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിച്ചിരുന്ന വാഹനപ്രേമികള്‍ക്ക് കനത്ത നിരാശ നല്‍കുന്നതായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് വാഹനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താമെന്ന് പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വളരെ ചുരുക്കം കാര്യങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റ് കാറ്റഗറി ലിസ്റ്റിന് മാത്രമാണ് നിയമതടസ്സമില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കിയത്. സീറ്റ് കവറുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍ എന്നിവ മാത്രമാണ് മുന്‍കൂര്‍ അനുമതിയില്ലാതെ മാറ്റി ഉപയോഗിക്കാന്‍ സാധിക്കുക.


ഇളവുകള്‍ പരിമിതപ്പെടുത്തിയതിന് പിന്നാലെ നിയമലംഘകര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം ആംബുലന്‍സിന് വഴി നല്‍കാതിരുന്നാലോ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താലോ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഹെല്‍മെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കുക. കൂടാതെ ഒരു ദിവസത്തെ നിര്‍ബന്ധിത പരിശീലന ക്ലാസിലും പങ്കെടുക്കണം. ഇത്തരത്തില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നവരുടെ പേരുകള്‍ 'സാരഥി' പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പരസ്യമായി പ്രസിദ്ധീകരിക്കും.


നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ നീളുന്ന പരിശീലന ക്ലാസുകളില്‍ പങ്കെടുക്കണമെന്നാണ് പുതിയ തീരുമാനം. ആംബുലന്‍സുകള്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കുകയും വഴി തടസ്സപ്പെടുത്തുകയും ചെയ്താല്‍ ആറ് മാസത്തേക്കാകും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക; ഇവര്‍ക്കും ഒരു ദിവസത്തെ പരിശീലന ക്ലാസ് നിര്‍ബന്ധമാണ്. റോഡിലെ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പിഴ ഈടാക്കുന്നതിനൊപ്പം ഡ്രൈവര്‍മാരെ​ ബോധവല്‍ക്കരിക്കാനുള്ള ഈ ക്ലാസുകള്‍ കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.


മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, റോഡ് റേസിംഗ് എന്നിവയ്ക്ക് പിടിക്കപ്പെട്ടാല്‍ ആറ് മാസത്തെ ലൈസന്‍സ് സസ്‌പെന്‍ഷനും 3 ദിവസത്തെ കഠിനമായ പരിശീലനവും നല്‍കും. ഇത്തരം നിയമലംഘനങ്ങളിലൂടെ ആളപായം ഉണ്ടാക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് പൂര്‍ണ്ണമായും നഷ്ടമാകും. ഇതോടൊപ്പം അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും മൂന്ന് ദിവസത്തെ ഡ്രൈവിംഗ് പരിശീലനം നല്‍കുകയും ചെയ്യുമെന്നും എംവിഡി അറിയിച്ചു.





Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നീറ്റ് പരീക്ഷ വലിയ കടുപ്പമില്ലായിരുന്നു, എന്നാൽ മുമ്പത്തെക്കാൾ കഠിനമെന്ന് വിദ്യാർത്ഥികൾ

നീറ്റ് പരീക്ഷ വലിയ കടുപ്പമില്ലായിരുന്നു, എന്നാൽ മുമ്പത്തെക്കാൾ കഠിനമെന്ന് വിദ്യാർത്ഥികൾ

വി.എം. സുധീരനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ; രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങളിലുമെതിരെ പരാമർശം

വി.എം. സുധീരനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ; രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങളിലുമെതിരെ പരാമർശം

ലഹരി കടത്തിന് ആംബുലൻസ് വരെ ഉപയോഗിക്കുന്നു; ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് അവസാന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരി കടത്തിന് ആംബുലൻസ് വരെ ഉപയോഗിക്കുന്നു; ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് അവസാന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

‘അമ്മ’യെ തകർക്കാൻ ആർക്കും കഴിയില്ല; ജനറൽ ബോഡി യോഗത്തിൽ വികാരാധീനമായി മോഹൻലാൽ

‘അമ്മ’യെ തകർക്കാൻ ആർക്കും കഴിയില്ല; ജനറൽ ബോഡി യോഗത്തിൽ വികാരാധീനമായി മോഹൻലാൽ

മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ അമോണിയ ചോർച്ച; തമിഴ്‌നാട്ടിൽ 7 മരണം, നിരവധി പേർക്ക് പരിക്ക്

മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ അമോണിയ ചോർച്ച; തമിഴ്‌നാട്ടിൽ 7 മരണം, നിരവധി പേർക്ക് പരിക്ക്

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു