
വിജയ് ആന്റണി, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശശി സംവിധാനം ചെയ്ത ചിത്രം ' നൂറു സാമി' ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. തതവസരത്തില്‍ ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന സ്വാസിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തില്‍ സെല്‍വി എന്ന കഥാപാത്രമായാണ് സ്വാസിക എത്തുന്നത്.
''ആ വലിയ ദിവസം ഇതാ എത്തിക്കഴിഞ്ഞു! 'നൂറു സാമി' ഇന്ന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഇന്നുമുതല്‍ സെല്‍വിയുടെ ജീവിതയാത്രയ്ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അതുകൊണ്ട്, 'നൂറു സാമി' ഇന്ന് തിയേറ്ററുകളില്‍ എത്തുന്നു. ദയവായി എല്ലാവരും സിനിമ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും എന്നെ അറിയിക്കുക. എനിക്ക് ഇത്രയും മികച്ചൊരു അവസരം നല്‍കിയതിന് ശശി സാറിനും വിജയ് ആന്റണി സാറിനും ഒരുപാട് നന്ദി. ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. നന്ദി, പ്രപഞ്ചമേ' , എന്നാണ് സ്വാസികയുടെ വാക്കുകള്‍.
' പിച്ചൈക്കാരന്‍' എന്ന ചിത്രത്തിന് ശേഷം സംവിധായകന് ശശിയും വിജയ് ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ' നൂറു സാമി'. ലിജോമോള്‍ ജോസ്, അജയ് ദിഷന്, കരുണാസ്, ശക്തി, കാവ്യ അനില്‍, ബാലാജി ശക്തിവേല്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.






