
തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള താരദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോിതാ ഫാദേഴ്‌സ് ഡേയില്‍ വിഘ്‌നേഷ് ശിവന് ഹൃദയസ്പര്‍ശിയായ ആശംസകള്‍ നേര്‍ന്ന് നയന്‍താര കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വിഘ്‌നേഷിന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്.
'നമ്മുടെ ആണ്‍മക്കളെ നിങ്ങള്‍ സ്‌നേഹിക്കുന്ന രീതി നമ്മുടെ ജീവിതത്തിലെ മനോഹരമായ ഒരു കവിതയാണ്. ലോകത്തിലെ ഏറ്റവും നല്ല അച്ഛന് പിതൃദിനാശംസകള്‍' - നയന്‍താര കുറിച്ചു.
കുട്ടികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന വിഘ്‌നേഷിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളുമാണ് വിഘ്‌നേഷിന് ആശംസകളുമായി രംഗത്തെത്തുന്നത്.
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ജൂണില്‍ വിവാഹിതരായ നയന്‍താരയ്ക്കും വിഘ്‌നേഷിനും അതേവര്‍ഷം ഒക്‌ടോബറിലാണ് വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. ഉയിര് രുദ്രോനീല്‍ എന്‍ ശിവന്‍, ഉലക് ദൈവിക് എന്‍ ശിവന്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.






