
തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ തന്നെ മികച്ച ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി ബജറ്റിൽ 200 കോടി രൂപ വകയിരുത്തി. നിലവിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
വ്യോമയാനവുമായി ബന്ധപ്പെട്ട വ്യാപാര, സേവന മേഖലകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ എന്നിവയെ സംയോജിപ്പിച്ച് എയ്റോ സിറ്റി പദ്ധതികളും ഇതിനോട് അനുബന്ധിച്ച് നടപ്പാക്കും. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കും. ഇതിനായി എഞ്ചിയറിംഗ് പരിശീലന കേന്ദ്രങ്ങൾ സംസ്ഥാനത്ത് തുടങ്ങും. മാനദണ്ഡങ്ങൾക്ക് അനുസൃതമായി പൈലറ്റ് പരിശീലന കേന്ദ്രങ്ങളും ആരംഭിക്കും.സിയാലിനോട് അനുബന്ധിച്ച് അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ ആരംഭിക്കും.
സംയോജിത പാക്ക് ഹൗസ് സൗകര്യം വർദ്ധിപ്പിക്കുന്നതിലൂടെ മത്സ്യ-ഫാർമ-കാർഷിക മേഖലകളിലെ കയറ്റുമതി ശക്തിപ്പെടുത്തുമെന്നും വിഡി സതീശൻ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.






