More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ലിഫ്റ്റില്‍ കയറി അപ്പാര്‍ട്ട്‌മെന്റിലെ നാലം നിലയിലേക്ക്: പുതിയ താമസക്കാരനെ കണ്ട് അമ്പരന്ന് അയല്‍ക്കാര്‍, ക്രൊയേഷ്യയിലെ കൗതുകകാഴ്ച

Authored by Web Desk | Last updated: 19 Jun 2026, 12:11 PM | 1 min read

Print
ലിഫ്റ്റില്‍ കയറി അപ്പാര്‍ട്ട്‌മെന്റിലെ നാലം നിലയിലേക്ക്: പുതിയ താമസക്കാരനെ കണ്ട് അമ്പരന്ന് അയല്‍ക്കാര്‍, ക്രൊയേഷ്യയിലെ കൗതുകകാഴ്ച
വളര്‍ത്തുമൃഗങ്ങളായി പൂച്ചകളെയും നായ്ക്കളെയും ഒക്കെ ഫ്‌ലാറ്റുകളില്‍ വളര്‍ത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു കുതിരക്കുട്ടിയെ ഫ്‌ലാറ്റിനുള്ളില്‍ വളര്‍ത്തുന്നത് ചിന്തിക്കാന്‍ കഴിയുമോ? ക്രോയേഷ്യയിലാണ് ഒരു മാസം മാത്രം പ്രായമുള്ള 'പോണി' വിഭാഗത്തില്‍പ്പെട്ട കുതിരക്കുട്ടി നാലാം നിലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ഈ കൊച്ചു കുതിരക്കുട്ടിയുടെ ഫ്‌ലാറ്റിലെ ജീവിതം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണ്.


കുതിരക്കുട്ടിയുടെ ഉടമയായ യുവതി ഇതിനെ തന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുവരുമ്പോള്‍ അയല്‍ക്കാരില്‍ നിന്ന് വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് ഫ്‌ലാറ്റിലെ മറ്റ് താമസക്കാര്‍ക്ക് ഈ പുതിയ അതിഥിയെ വലിയ ഇഷ്ടമായിരിക്കുകയാണ്. കുതിരക്കുട്ടി ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോകുന്നതും ഇടനാഴികളിലൂടെ നടക്കുന്നതുമൊക്കെ അയല്‍ക്കാര്‍ക്ക് ഇപ്പോള്‍ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇതുവരെ ആരും ഇതിനെതിരെ യാതൊരുവിധ പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് മാത്രമല്ല, എല്ലാവരും അവന് സ്‌നേഹത്തോടെ പലഹാരങ്ങള്‍ നല്‍കാനും മടിക്കാറില്ല.


സാധാരണയായി ഇത്തരം വലിയ മൃഗങ്ങളെ ഫ്‌ലാറ്റുകളില്‍ വളര്‍ത്തുന്നത് അവയുടെ ആരോഗ്യത്തെയും സ്വാഭാവികമായ ജീവിതസാഹചര്യങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാല്‍ കുതിരക്കുട്ടിക്ക് ആവശ്യമായ വ്യായാമവും ശുദ്ധവായൂവും ലഭിക്കുന്നതിനായി ദിവസവും താഴെയുള്ള പാര്‍ക്കിലേക്ക് കൊണ്ടുപോകാറുണ്ടെന്ന് ഉടമ വ്യക്തമാക്കുന്നു. ഫ്‌ലാറ്റിനുള്ളില്‍ അവന് പ്രത്യേകമായി ഒരുക്കിയ സ്ഥലത്താണ് കിടത്തുന്നത്. ആവശ്യമായ കൃത്യമായ പരിചരണവും ഭക്ഷണവും നല്‍കാന്‍ ഒരു വെറ്റിനറി ഡോക്ടറുടെ സഹായവും ഇവര്‍ തേടുന്നുണ്ട്.


നിലവില്‍ ഈ കുഞ്ഞു കുതിരക്കുട്ടി വളരെ സന്തോഷത്തോടെയാണ് ഫ്‌ലാറ്റില്‍ കഴിയുന്നതെങ്കിലും, അത് വലുതാകുമ്പോള്‍ ഫ്‌ലാറ്റിലെ ജീവിതം പ്രായോഗികമായിരിക്കില്ല എന്ന് ഉടമയ്ക്ക് നന്നായി അറിയാം. പ്രായപൂര്‍ത്തിയാകുന്നതോടെ ഇതിനെ നഗരത്തിന് പുറത്തുള്ള ഒരു വലിയ ഫാമിലേക്ക് മാറ്റാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്തായാലും നഗരമധ്യത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഈ കുതിരക്കുട്ടി നടത്തുന്ന കുസൃതികളും അവനെ സ്‌നേഹത്തോടെ സ്വീകരിച്ച അയല്‍ക്കാരുടെ നന്മയും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള മനോഹരമായ ബന്ധത്തിന്റെ ഉദാഹരണമായി മാറുകയാണ്.


Tags

  • pony
  • apartment
  • croatia

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്ലാസ്റ്റിക് ഡ്രമ്മില്‍ തല കുടുങ്ങി, റോഡിലൂടെ നെട്ടോട്ടമോടി പശു; ഒടുവില്‍ നാട്ടുകാര്‍ ചെയ്തത് കണ്ടോ?

പ്ലാസ്റ്റിക് ഡ്രമ്മില്‍ തല കുടുങ്ങി, റോഡിലൂടെ നെട്ടോട്ടമോടി പശു; ഒടുവില്‍ നാട്ടുകാര്‍ ചെയ്തത് കണ്ടോ?

Instagram

"നാളെ ആസ്വദിക്കാം എന്ന് കരുതി ജീവിതം മാറ്റിവെക്കരുത്"; ആശിച്ച യാത്രയ്ക്ക് മുമ്പ് പ്രവാസി മരിച്ച കഥയുമായി ഡോക്ടർ

വാരാന്ത്യങ്ങളില്‍ ഐഫോണ്‍ പൂട്ടിപെട്ടിയിലാക്കി  'ഡിജിറ്റല്‍ ഡീറ്റോക്‌സ്' പരീക്ഷണം: ജീവിതം മാറിമറി​ഞ്ഞെന്ന് യുവാവ്

വാരാന്ത്യങ്ങളില്‍ ഐഫോണ്‍ പൂട്ടിപെട്ടിയിലാക്കി 'ഡിജിറ്റല്‍ ഡീറ്റോക്‌സ്' പരീക്ഷണം: ജീവിതം മാറിമറി​ഞ്ഞെന്ന് യുവാവ്

കോഫി കുടിക്കാന്‍ തന്നതല്ല എറിഞ്ഞതാണ്! ഊബര്‍ യാത്രയ്ക്കിടെ ഓസ്‌ട്രേലിയന്‍ യുവതികളോട് ഡ്രൈവറുടെ ക്രൂരത, വീഡിയോ വൈറല്‍

കോഫി കുടിക്കാന്‍ തന്നതല്ല എറിഞ്ഞതാണ്! ഊബര്‍ യാത്രയ്ക്കിടെ ഓസ്‌ട്രേലിയന്‍ യുവതികളോട് ഡ്രൈവറുടെ ക്രൂരത, വീഡിയോ വൈറല്‍

അമ്മയുടെ ആ കെട്ടിപ്പിടിത്തത്തിൽ എല്ലാം ഉണ്ടായിരുന്നു! ഇന്റർനെറ്റിനെ വികാരഭരിതമാക്കി ഒരു അപൂര്‍വ്വ കാഴ്ച

അമ്മയുടെ ആ കെട്ടിപ്പിടിത്തത്തിൽ എല്ലാം ഉണ്ടായിരുന്നു! ഇന്റർനെറ്റിനെ വികാരഭരിതമാക്കി ഒരു അപൂര്‍വ്വ കാഴ്ച

'മാറ്റും നിലവുമൊക്കെ ഔട്ട്‌ഡേറ്റഡ്; ഇനി കളി ആനപ്പുറത്ത്! യോഗാ ദിനത്തില്‍ വേറിട്ട അഭ്യാസപ്രകടനവുമായി വനപാലകര്‍

'മാറ്റും നിലവുമൊക്കെ ഔട്ട്‌ഡേറ്റഡ്; ഇനി കളി ആനപ്പുറത്ത്! യോഗാ ദിനത്തില്‍ വേറിട്ട അഭ്യാസപ്രകടനവുമായി വനപാലകര്‍