
യുഡിഎഫ് ഗവണ്മെന്റിന്റെ കന്നി ബഡ്ജറ്റില്‍ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.ഡി സതീശന് നന്ദി അറിയിച്ച് രമേശ് പിഷാരടി എംഎല്‍എ. സലീംകുമാര്‍, എം ടി വാസുദേവന്‍ നായര്‍, ജോണ്സണ് മാസ്റ്റര്‍ എന്നിവരുടെ പേരുകള്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ കേട്ടത് കലാകാരന് എന്ന നിലയിലും പൊതു പ്രവര്ത്തകന് എന്ന നിലയിലും തൃപ്തി തരുന്നുവെന്ന് രമേശ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
''ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു. ബഡ്ജറ്റിനു മുൻപ് സിനിമാ മേഖലയിലെ എല്ലാ സംഘടനകളെയും ഉൾപ്പടുത്തി ഒരു യോഗം ചേരണം എന്ന എന്റെ ആവശ്യം അനുഭാവ പൂർവ്വം കേട്ട് പരിഗണിച്ച ബഹുമാനപെട്ട മന്ത്രിയും സുഹൃത്തുമായ ശ്രീ. പി സി വിഷ്ണുനാഥിനും നന്ദി. 15 ൽ അധികം സംഘടനകളിൽ നിന്നായി 50 ൽ അധികം ചലച്ചിത്ര പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. എല്ലാവരെയും കേൾക്കുകയും അനുഭാവ പൂർവ്വം പരിഗണിക്കുകയും ചെയ്തു.യോഗത്തിന്റെ സംഘാടനത്തിന് മുൻകൈ എടുത്ത നിർമാതാവ് ശ്രീ ആന്റോ ജോസഫിനും എറണാകുളത്ത് നടന്ന സ്വീകരണ യോഗത്തിൽ ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ സർ നടത്തിയ പ്രഖ്യാപനങ്ങളും നിറവേറ്റിയിരിക്കുന്നു.
സലീംകുമാർ എം ടി വാസുദേവൻ നായർ ജോൺസൺ മാസ്റ്റർ എന്നിവരുടെയെല്ലാം പേരുകൾ ബഡ്ജറ്റ് പ്രസംഗത്തിൽ കേട്ടത് കലാകാരൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും തൃപ്തി തരുന്നു''. പിഷാരടി കുറിച്ചു.






