More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ്, മിഷന്‍സമുദ്ര ; വന്‍ പ്രഖ്യാപനങ്ങളുമായി പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ്

Authored by Web Desk | Last updated: 19 Jun 2026, 12:57 PM | 7 min read

Print
ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ്, മിഷന്‍സമുദ്ര ; വന്‍ പ്രഖ്യാപനങ്ങളുമായി പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ്
തിരുവനന്തപുരം: ഇന്ദിരാഗ്യാരണ്ടിയിലെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സമഗ്ര പദ്ധതിയായ 'മിഷന്‍ സമുദ്ര', തിരുവനന്തപുരത്ത് പുതിയ മെഡിക്കല്‍ കോളേജ് അടക്കം ആരോഗ്യമേഖലയിലെ പദ്ധതികള്‍ തുടങ്ങിയ അനേകം കാര്യങ്ങള്‍ പ്രഖ്യാപിച്ച് പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. വികസനത്തിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി ഒട്ടേറെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ക്ഷേമപെന്‍ഷനുകളോ അതിവേഗറെയില്‍ പോലെയുള്ള പദ്ധതികളോ ഉണ്ടായില്ല.


കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യന്‍ സംഘര്‍ഷമുണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയാണ് വി ഡി സതീശന്‍ ബജറ്റ് പ്രഖ്യാപിച്ചത്. സംസ്ഥാ നത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ വന്‍ കുറവുണ്ടായെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശന്‍ ബജറ്റ് അവതരണം തുടങ്ങിയത്. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്നും പറഞ്ഞു.


മിഷന്‍ സമുദ്ര


അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോകമാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയായി ഉയര്‍ത്തുന്നതിനുള്ള വന്‍കിട പദ്ധതിയായ മിഷന്‍ സമുദ്ര നടപ്പിലാക്കും. പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. കേരളത്തിന്റെ 600 കി.മീ. നീളം വരുന്ന തീരദേശം, തുറമുഖം, ജലസ്രോതസ് തുടങ്ങിയവയെ സംയോജിപ്പിച്ചുള്ള പരിപാടിയില്‍ വന്‍കിട പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനല്‍, 17 നോണ്‍മേജര്‍ തുറമുഖങ്ങള്‍, ജലസ്രോതസുകള്‍ എന്നിവയെല്ലാം സംയോജിപ്പിച്ചാണ് പദ്ധതി. വന്‍കിട-ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ജലഗതാഗത സംവിധാനം വികസിപ്പിക്കും. മദര്‍ഷിപ്പ് നിര്‍മ്മാണം അവരുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമിട്ട് കപ്പല്‍നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കും.


കൊല്ലം, അഴീക്കല്‍, ബേപ്പൂര്‍ എന്നിങ്ങനെയുള്ള നോണ്‍മേജര്‍ തുറമുഖങ്ങളുടെ വികസനം സാധ്യമാക്കും. ഇത് കടല്‍വഴിയുള്ള ചരക്ക് ഗതാഗതത്തിനും ലോജിസ്റ്റിക് കപ്പല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും.


മാരിടൈം ടൂറിസം, ലോജിസ്റ്റിക്‌സ്, മാരിടൈം വ്യവസായം, മാരിടൈം നിയമവിദ്യാഭയാസം, മാരിടൈം മ്യൂസിയം എന്നിവ ഉള്‍പ്പെടുത്തി മാരിടൈം പോളിസി രൂപീകരിക്കും. ഇതിനായി തുറമുഖഭൂമി, കെട്ടിടങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവ പ്രയോജനപ്പെടുത്തും.


ഗ്രീന്‍ ബങ്കറിംഗ് സേവനം നല്‍കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയര്‍ത്തും. രാജ്യത്തെിന്റെ വിവിധഭാഗങ്ങളുമായി വിഴിഞ്ഞം ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിനെ ബന്ധിപ്പിക്കുന്നതിനായി ബാലരാമപുരം - വിഴിഞ്ഞും ഭൂഗര്‍ഭ റെയില്‍, വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതികള്‍ക്കായുള്ള സ്ഥലം ഏറ്റെടുക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടപ്പാക്കും.


കേരളത്തെ ഒരു പോര്‍ട്ട്‌സിറ്റിയായി വിഭാവനം ചെയ്ത് റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാത, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ ഫീല്‍ഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. തീരദേശ പരിപാലനത്തിനായി പദ്ധതി രൂപീകരിക്കും.


വിവിധ ജലസേചന പദ്ധതികള്‍ക്കായി പണം വകയിരുത്തും. ജലവിതരണ കാര്യക്ഷമത ശക്തിപ്പെടുത്തും. തീരദേശ സംരക്ഷണത്തിനായി 168 കോടി രൂപ വകയിരുത്തി.


അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് പദ്ധതി


ബജറ്റിലെ ആദ്യപ്രഖ്യാപനം വന്നത് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികള്‍. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികളുടെ പ്രാരംഭഘട്ട പ്രവര്‍ത്തനത്തിനായി 200 കോടി രൂപ വകയിരുത്തും.


കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും. കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കും. റെയര്‍ ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോറിനായി 100 കോടി രൂപ വകയിരുത്തി.


കോഴിക്കോട്ട് കള്‍ച്ചറല്‍ പാര്‍ക്ക്


യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ സിനിമാ സാംസ്‌ക്കാരികമേഖലയെ ലക്ഷ്യമിട്ട് സമഗ്രമായ പദ്ധതികളുടെ പ്രഖ്യാപനം. മലയാള സിനിമയെ വികസിപ്പിക്കാന്‍ പദ്ധതികളും ഇതിലുണ്ട്. ചിത്ര നഗരം പദ്ധതി കൊച്ചിയില്‍ തുടങ്ങും. ജെസി ഡാനിയേല്‍ ഫിലിം സിറ്റിയും കൊച്ചിയില്‍ ആരംഭിക്കും.


അന്തരിച്ച സാഹിത്യ പ്രതിഭ എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട്ട് കള്‍ച്ചറല്‍ പാര്‍ക്ക് തുടങ്ങും. ഇതിനായി 50 കോടി വകയിരുത്തി. വിനോദ വിജ്ഞാന കേന്ദ്രമായി ഇതിനെ മാറ്റും. കള്‍ച്ചറല്‍ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും. ജോണ്‍സണ്‍ മാഷിന്റെ പേരില്‍ തൃശൂരില്‍ മ്യൂസിക് അക്കാദമി തുടങ്ങും.


സലിംകുമാറിന് സ്മാരകവും പ്രഖ്യാപിച്ചു. തേക്കിന്‍ക്കാട് മൈതാനം നവീകരിക്കാന്‍ പത്ത് കോടി രൂപ വകയിരുത്തി. കേരളത്തിന്റെ ഭക്ഷണ സംസ്‌കാരം പരിപാലിക്കുന്നതിനും കൈമാറുന്നതിനുംപാചകകല ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഇതിനായി 2 കോടി രൂപ വകയിരുത്തി.


ആരോഗ്യമേഖല


ഇന്ദിരാ ഗ്യാരണ്ടിയിലെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. പ്രാരംഭ ചെലവുകള്‍ക്ക് 10 കോടി രൂപ വകയിരുത്തി. ചികിത്സാച്ചെലവ് കുറയ്ക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുമായി 2076.02 കോടി രൂപയാണ് പദ്ധതിവിഹിതമായി നീക്കിവെച്ചിരിക്കുന്നത്.


തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജ് കൂടി പ്രവര്‍ത്തനസജ്ജമാക്കും. കൂടാതെ ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ മാറ്റിവെച്ചു. എറണാകുളം മെഡിക്കല്‍ കോളേജിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ അനുവദിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മെഡിക്കല്‍ കോളേജുകള്‍ക്ക് എയിംസ് നിലവാരത്തിലുള്ള അക്കാദമിക് മികവും സേവനങ്ങളും ഉറപ്പാക്കാന്‍ സ്വയംഭരണ പദവി നല്‍കും.


നിലവില്‍ ശോചനീയാവസ്ഥയിലുള്ള കാസര്‍കോട്, ഇടുക്കി, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലെ ഉപകരണങ്ങള്‍, ജീവനക്കാരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ അടിയന്തരമായി പരിഹരിക്കും. കേരളത്തെ അന്താരാഷ്ട്ര ആരോഗ്യ ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി.


മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കാന്‍ 5 കോടി രൂപയും, അവിടെ ഒരു ആധുനിക കാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ പ്രാഥമികമായി 10 കോടി രൂപയും അനുവദിച്ചു.


മഞ്ചേരി, വയനാട് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. കാരുണ്യ ചികിത്സ പദ്ധതിയുടെ കുടിശിക ഘട്ടം ഘട്ടമായി തീര്‍ക്കും.


പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പുതിയ ലബോറട്ടറികള്‍ സ്ഥാപിക്കും. സാമ്പത്തിക-കുടുംബ പ്രശ്‌നങ്ങള്‍ മൂലം വര്‍ദ്ധിച്ചുവരുന്ന മാനസിക പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സോഷ്യല്‍ വര്‍ക്ക് പ്രൊഫഷണലുകളുടെ സേവനം ഉറപ്പാക്കും.


കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന. ആശുപത്രികളിലെ അത്യാഹിത ട്രോമാകെയര്‍ സംവിധാനം വേഗത്തിലാക്കാന്‍ പദ്ധതി രൂപീകരിക്കും. അപൂര്‍വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പക്കാന്‍ പുതിയ ലാബുകള്‍ സജ്ജമാക്കും.


വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്


രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രായമായവര്‍, വിട്ടുമാറാത്ത രോഗബാധിതര്‍ എന്നിവരെ പരിചരിക്കുന്നതിനായി സര്‍ക്കാര്‍/സ്വകാര്യ നഴ്‌സിങ് കോളേജുകള്‍ വഴി 6 മാസം ദൈര്‍ഘ്യമുള്ള 'കെയര്‍ ഗിവര്‍' സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും.


മുതിര്‍ന്ന പൗരന്മാര്‍ക്ക് സജീവമായി ഇടപഴകുന്നതിനായി പകല്‍വീടുകള്‍, ഫിറ്റ്നസ് സെന്ററുകള്‍, വയോജന പാര്‍ക്കുകള്‍ എന്നിവ സ്ഥാപിക്കും. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യപരിശോധന നടത്താന്‍ ധനസഹായം നല്‍കും. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ അടിയന്തര ട്രോമാ കെയര്‍ ചികിത്സ ലഭ്യമാക്കും.


പെണ്‍കുട്ടികള്‍ക്ക് തുണ


സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കും. ക്യാമ്പസുകളെ കൂടുതല്‍ പെണ്‍സൗഹൃദമാക്കും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനായി 'സ്‌കൂള്‍ ഹെല്‍ത്ത് ബ്രിഗേഡ്' രൂപീകരിക്കും.


ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ക്ക് മികച്ച ഇന്‍സുലിനും, ബ്രിട്ടില്‍ ഡയബറ്റിസ് ഉള്ളവര്‍ക്ക് 'ഇന്‍സുലിന്‍ പമ്പും' നല്‍കും. ഇന്‍സുലിന്‍ പമ്പുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കും. നിലവിലുള്ള 'മിഠായി പദ്ധതി' നവീകരിക്കും.


കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി 600 കോടി രൂപ വകയിരുത്തി. പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനത്തിന് 4.72 കോടി രൂപയും വകയിരുത്തി.


സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക നിലവാരമുയര്‍ത്തും


സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 1032 കോടി രൂപ വകയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ സാധ്യത ഉറപ്പാക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരമുണ്ടാക്കും. ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍ സ്ഥാപിക്കും. ഇതിനായി 25 കോടി രൂപ വകയിരുത്തി. കേരളത്തിലെ ക്യാമ്പസുകളില്‍ സ്റ്റുഡന്റ് ഡൈവേഴ്സിറ്റിക്ക് പ്രത്യേക പരിഗണനയുണ്ടാകും.


റാഗിംഗ് തടയാന്‍ പുതിയ പദ്ധതി രൂപീകരിക്കും. സിദ്ധാര്‍ഥ് സ്റ്റുഡന്റ് ആന്റി റാഗിംഗ് ആക്ട് നടപ്പാക്കും. കോളേജുകളില്‍ ഓംബുഡ്സ്മാന്‍ രൂപീകരിക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കും. പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനത്തിന് 4.72 കോടി രൂപ.



മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം


മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് തുക പരിഷ്‌കരിക്കും. മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ വേഗത്തില്‍ രക്ഷിക്കാന്‍ കൂടുതല്‍ മറൈന്‍ ബോട്ടുകള്‍ ഏര്‍പ്പാടാക്കും. കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍ ആരംഭിക്കും. പോര്‍ട്ട് സിറ്റി പദ്ധതിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴിലവസരം നല്‍കും. വനിതകള്‍ക്ക് മത്സ്യ വിപണത്തിന് സഹായകമായി ഷീ സ് കൂട്ടറുകള്‍ നല്‍കും.


മുതലപ്പൊഴിയിലെ അശാസ്ത്രീയ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. പദ്ധതി രൂപീകരിക്കും. മത്സ്യത്തൊഴിലാ ളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി രൂപീകരിക്കും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി വര്‍ധിപ്പിച്ചു. മത്സ്യബന്ധന വകുപ്പിന് 133 കോടി രൂപ വകയിരുത്തി.മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവരെ മറ്റ് തൊഴില്‍ മേഖല കണ്ടെത്താന്‍ സഹായിക്കും. പട്ടയം ഇല്ലാത്ത തീരദേശവാസികള്‍ക്ക് പട്ടയം നല്‍കും. അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. കടല്‍ഭിത്തി ബ്രേക്ക് വാട്ടര്‍ ഉള്‍പ്പടെ സ്ഥാപിക്കും. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീഷന് 33.5 കോടി രൂപ വകയിരുത്തി.


സാങ്കേതിക മേഖലയ്ക്ക് ഊന്നല്‍


കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ നിലവാരം ഉയര്‍ത്തും. ജെന്‍സി തലമുറയ്ക്കായി സ്റ്റാര്‍ട്ട് അപ് തുടങ്ങും. ഇതിനായി 50 കോടി രൂപ വകയിരുത്തും. മലയാളം എ ഐ സംരംഭം ആരംഭിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തും. കേരള സ്‌കൂള്‍ ഓഫ് പ്ലാനിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സ്ഥാപനം തുടങ്ങും. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി.


പാചകകല ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. പദ്ധതിക്കായി പ്രാരംഭഘട്ടമെന്ന നിലയില്‍ 2 കോടി രൂപ വകയിരുത്തി. കേരള ഡിസാസ്റ്റര്‍ റസിലിയന്‍സ് സെന്റര്‍ സ്ഥാപിക്കും. ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ സ്ഥാപിക്കും. പ്രാരംഭഘട്ടത്തില്‍ രണ്ട് കോടി രൂപ വകയിരുത്തി. സ്പേസ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. സ്വകാര്യ സാറ്റ്‌ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കും. കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റിക്കായി 100 കോടി രൂപ വകയിരുത്തി.



ടൂറിസം മേഖല


325.36 കോടി രൂപ ടൂറിസം മേഖലയ്ക്ക് വകയിരുത്തി. ഹൗസ് ബോട്ട് മാലിന്യം സംസ്‌കരിക്കാന്‍ പ്ലാന്റ്. മുസ്രിസ് ടൂറിസം പദ്ധതി കൂടുതല്‍ വിപുലമാക്കും. അഷ്ടമുടി ടൂറിസം പ്രോത്സാഹിപ്പിക്കും.


തീരദേശ ജലഗതാഗത്തിന് വെള്ളത്തിന് മുകളില്‍ ഉയര്‍ന്ന സഞ്ചരിക്കുന്ന ഹൈഡ്രോഫോയില്‍ സംവിധാനം സജ്ജമാക്കും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി രൂപ വകയിരുത്തി. കോട്ടയത്തെ മേല്‍പ്പാത പൂര്‍ത്തിയാക്കും.


ഗതാഗത മേഖലയ്ക്ക് 1578.83 കോടി


ഗതാഗത മേഖലയ്ക്ക് 1578.83 കോടി രൂപ വകയിരുത്തി. റോഡ് അപകടങ്ങള്‍ കുറക്കാന്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കും. മോട്ടോര്‍ വാഹന വകുപ്പിന് 20 കോടി രൂപ വകയിരുത്തി. തീരദേശ ജലഗതാഗതം മെച്ചപ്പെടുത്തും. റോഡ് അപകടങ്ങള്‍ കുറക്കാന്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കും. മോട്ടോര്‍ വാഹന വകുപ്പിന് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.


പരമ്പരാഗത വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം


കശുവണ്ടി വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര പദ്ധതി ആരംഭിക്കും. കശുവണ്ടി വ്യവസായത്തിന് 56 കോടി രൂപ വകയിരുത്തി. പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ തുറക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കും. മണ്‍പാത്ര തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കും.


ബ്രാന്‍ഡ് കേരളം ആരംഭിക്കും. ആഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ കേരള ഉല്‍പ്പന്നങ്ങള്‍ വ്യാപകമാക്കും. പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും. പ്രവാസികള്‍ നിക്ഷേപകരായും സംരംഭകരുമായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കൈത്തറി കരകൗശല വ്യവസായങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. ഊര്‍ജമേഖലക്ക് 1284.75 കോടി രൂപ വകയിരുത്തി. നെയ്യാര്‍ ജലസേചന പദ്ധതി മെച്ചപ്പെടുത്തും. സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് ഏറ്റ മങ്ങല്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി. 114.44 കോടി രൂപ സഹകരണ മേഖലയ്ക്കായി വകയിരുത്തി. സഹകരണ മേഖലകളില്‍ നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കും.


മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്ക്കും


മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കും. കടുവയുടെയും പുലിയുടെയും ശാസ്ത്രീയ സെന്‍സസ് നടത്തും. ഇതിനായി പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. വനം മേഖലയ്ക്ക് 241.8 കോടി രൂപ വകയിരുത്തും. പരിസ്ഥിതി മേഖലയ്ക്ക് 22 കോടി രൂപ വകയിരുത്തും.


വന്യജീവി ശല്യം രൂക്ഷമായ സ്ഥലത്ത് കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കും. മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ അക സാങ്കേതികവിദ്യ ഉപയോഗിക്കും. വനം മേഖലയ് ക്ക് 241.8 കോടിയും പരിസ്ഥിതി മേഖലയ് ക്ക് 22 കോടിയും പ്രഖ്യാപിച്ചു. മൃഗസംരക്ഷണത്തിന് 258.88 കോടി രൂപ വകയിരുത്തി. മലയോര മേഖലയിലെ പട്ടയപ്രശ്‌നം പരിഹരിക്കും. പട്ടയ വിതരണത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. പട്ടയ കേസുകളില്‍ സര്‍ക്കാര്‍ നടപടി വേഗത്തിലാക്കും.


കാര്‍ഷിക മേഖലയ്ക്ക ഊന്നല്‍


മലയോര മേഖലയില്‍ ബഹുവിള കൃഷി പ്രോത്സാഹിപ്പിക്കും. 258.88 കോടി രൂപ മൃഗസംരക്ഷണത്തിനായി വകയിരുത്തി. ക്ഷീരവികസനത്തിന് 102.88 കോടി രൂപ വകയിരുത്തി. പാലിന്റെ പ്രതിദിന ഉത്പാദനം ഒരു കോടി ലിറ്റര്‍ ആക്കി ഉയര്‍ത്തും. നിലവില്‍ 70 ലക്ഷമാണ് പാലിന്റെ ഉത്പാദനം വരുന്നത്. കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 2534 കോടി രൂപ വകയിരുത്തി. കൃഷി സഖി വനിതാ വികസനപദ്ധതി ആരംഭിക്കും. നെല്‍ സംഭരണ വില കാര്യക്ഷമമായി വിതരണം ചെയ്യും. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കും.


കേരളത്തെ ഉന്നത വിദ്യാഭാസ കേന്ദ്രമാക്കും


വയനാട് ട്രൈബല്‍ സര്‍വകലാശാല ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ കാലോചിതമായ മാറ്റം വരുത്തും. സ്വകാര്യ സര്‍വകലാശ ബില്ലില്‍ മാറ്റം വരുത്തി നടപ്പാക്കും. കാലോചിതമായ മാറ്റം വരുത്താനാണ് തീരുമാനം. കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കും. കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി ഉപദേശക സമിതി ഉണ്ടാക്കും. സാറ്റ്ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കും. കേരളത്തില്‍ തന്നെ അവസരം ഉണ്ടാക്കാന്‍ വേണ്ട പദ്ധതികള്‍ നടപ്പാക്കും.


ഡാറ്റ അധിഷ്ഠിത ഇന്‍വെസ്റ്റ് കേരളാ സെല്‍ പദ്ധതി


ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ കൗണ്‍സിലായിരിക്കും രൂപീകരിക്കുക. പതിനായിരം എംഎസ്എംഇ സംരംഭങ്ങള്‍ ആരംഭിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീമിന് നേതൃത്വം നല്‍കും.


വണ്‍ കേരള കരുതല്‍ മിഷന്‍ സ്ഥാപിക്കും. പദ്ധതിക്കായി സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പടെ സ്വരൂപിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുതാര്യമായി സഹായം വിതരണം ചെയ്യാനുള്ള സംവിധാനമാണിത്. സംഭാവനങ്ങള്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. വ്യക്തികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കും.



ഭൂപരിഷ്‌കരണം 2 നടപ്പാക്കും


ഭൂപരിഷ്‌കരണം 2 നടപ്പാക്കും. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ സുതാര്യവും വേഗത്തിലുമാക്കും. റീന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കും. കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് ആക്കിമാറ്റും. ഇതിനായി 100 കോടി രൂപ വകയിരുത്തും. കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബാക്കും. റിസര്‍ച്ച് പാര്‍ക്കിനായി 60 കോടി രൂപ വകയിരുത്തി. കേരള സില്‍വര്‍ ഇക്കോണമി ആരംഭിക്കും.


കൊച്ചി ആലുവ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബ് കൊച്ചിയില്‍ സ്ഥാപിക്കും. വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഇതിനായി അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. സമഗ്രമായ പുനര്‍ നിര്‍മാണത്തിനായാണ് പാക്കേജ്.


തൊഴിലുറപ്പ് പദ്ധതിക്ക് 1422 കോടി


കേന്ദ്ര സര്‍ക്കാര്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. തൊഴിലുറപ്പ് പദ്ധതിക്കായി 1422.60 കോടി രൂപ സംസ്ഥാന വിഹിതം വകയിരുത്തും. 2138.8 കോടി രൂപ ഗ്രാമവികസനത്തിന് നല്‍കും. ഓണ്‍ലൈന്‍ ഗ്രാമസഭകള്‍ ചേരും.


എസ് സി- എസ് ടി വിഭാഗത്തിന് പുതിയ ഭവന പദ്ധതി


പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തിന് പുതിയ ഭവന പദ്ധതി. വിദ്യാര്‍ത്ഥികളുടെ ഇ ഗ്രാന്‍ഡ് സമയബന്ധിതമായി നല്‍കും. 77.91 കോടി ന്യൂനപക്ഷ ക്ഷേമത്തിനായി മാറ്റിവെച്ചിട്ടുണ്ട്. പട്ടികജാതി മേഖലയിലേക്ക് 526 കോടി രൂപയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.


മലബാറില്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം


മലബാറില്‍ ലോകനിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും.കായികതാരങ്ങള്‍ക്കായി മിഷന്‍ 2036 പ്രഖ്യാപിച്ചു. 2036 ലെ ഒളിമ്പിക്‌സ് ലക്ഷ്യം വെച്ചാണ് പ്രഖ്യാപനം


Tags

  • oommen chandy insurance
  • kerala budget 2026

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബ്രിട്ടനെ നടുക്കി പാക് ‘ഗ്രൂമിങ് ഗാങ്; 2.5 ലക്ഷത്തോളം പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി റിപ്പോർട്ട്

ബ്രിട്ടനെ നടുക്കി പാക് ‘ഗ്രൂമിങ് ഗാങ്; 2.5 ലക്ഷത്തോളം പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി റിപ്പോർട്ട്

കണ്ണൂരിൽ ഗർഭിണിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും ഭർത്താവിനും നേരെ ആക്രമണം; കേസ് രജിസ്റ്റർ ചെയ്തു

കണ്ണൂരിൽ ഗർഭിണിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും ഭർത്താവിനും നേരെ ആക്രമണം; കേസ് രജിസ്റ്റർ ചെയ്തു

നീറ്റ് പരീക്ഷാർഥികൾ ബുദ്ധിമുട്ടരുത്; യാത്ര വൈകിച്ച് മുക്കാൽ മണിക്കൂർ കാത്തിരുന്ന് പ്രധാനമന്ത്രി

നീറ്റ് പരീക്ഷാർഥികൾ ബുദ്ധിമുട്ടരുത്; യാത്ര വൈകിച്ച് മുക്കാൽ മണിക്കൂർ കാത്തിരുന്ന് പ്രധാനമന്ത്രി

‘കളി കാണുന്നതിനെയോ കളിക്കുന്നതിനെയോ എതിർത്തിട്ടില്ല; വിമർശനം അനാവശ്യ ചെലവുകൾക്കെതിരെ മാത്രം’: അബ്ദുസമദ് പൂക്കോട്ടൂർ

‘കളി കാണുന്നതിനെയോ കളിക്കുന്നതിനെയോ എതിർത്തിട്ടില്ല; വിമർശനം അനാവശ്യ ചെലവുകൾക്കെതിരെ മാത്രം’: അബ്ദുസമദ് പൂക്കോട്ടൂർ

കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരൻ അറസ്റ്റിൽ

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരൻ അറസ്റ്റിൽ