
കൊച്ചി: തെരുവ് നായയോട് കണ്ണില്ലാ ക്രൂരത .നെട്ടൂർ എസ്.എൻ. ജങ്ഷൻ പരിസരത്ത് തെരുവുനായയെ മുഖത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ആഹാരം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും മുറിവിലൂടെ പല്ല് പുറത്തുവന്നതിനാൽ പ്രയാസപ്പെട്ടാണ് കഴിച്ചിരുന്നത്. ഏഴുദിവസം മുൻപാണ് അതിദാരുണമായി പരിക്കേറ്റനിലയിൽ നായയെ കണ്ടെത്തിയത്.
നെട്ടൂർ പടീപ്പറമ്പിൽ പി.ടി. ജേക്കബാണ് നായയെ രക്ഷപ്പെടുത്തി സർക്കാർ മൃഗാശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കുശേഷം വൈറ്റിലയിലെ ഡോ. സൂ പെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ വൈറ്റിലയിലെ ഡോ. സൂ പെറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
അപകടനില ഇനിയും തരണംചെയ്തിട്ടില്ല. ജേക്കബാണ് ചികിത്സയ്ക്കുള്ള പണം ചെലവാക്കുന്നത്. ഒരുമാസത്തോളം ചികിത്സ വേണ്ടിവരും കുറ്റവാളിയെ കണ്ടെത്തി തക്ക ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ജേക്കബ് പനങ്ങാട് പോലീസിൽ പരാതി നൽകി.






