
മര്ദ്ദാനിയിലെ പോലീസുകാരിയെ ആരാധകര്‍ മറന്നു കാണാന്‍ ഇടയില്ല. വിവാഹം ജോലിയെ തടയുന്ന അതിരല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടു ശക്തമായ തിരിച്ചുവരവ് നടത്തിയ റാണി മുഖര്‍ജി ജീവിതം നല്കിയ അമ്മവേഷത്തിലെ ഇടവേള അവസാനിപ്പിച്ചു കൊണ്ട് വീണ്ടും സിനിമയില്‍ സജീവമാകാന്‍ എത്തുന്നു. ഹിച്കിയിലെ നായികാ വേഷത്തിലാണ് ബോളിവുഡിലെ മുന്‍ താരറാണി മടങ്ങിയെത്തുന്നത്.
യാശ്രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ്മ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ് പി മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രമായിട്ടാണ് റാണി എത്തുന്നത്. സ്ത്രീകള്‍ക്ക് പ്രചോദനകരവും പ്രോത്സാഹനപരവുമായ ഒരു കഥാപാത്രമായിരിക്കും ഇതെന്ന് റാണി തന്നെ പറയുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ബലഹീനതയെക്കുറിച്ചും കരുത്തിനെ കുറിച്ചും സിനിമ സംസാരിക്കുന്നു. ഒരു സ്ക്രിപ്റ്റിനായി നോക്കുകയായിരുന്നു.
അത് തന്നെ വിസ്മയിപ്പിക്കുകയും വെല്ലുവിളിയാകുകയും ചെയ്ത കഥാപാത്രം ആയിരുന്നെന്ന് റാണി തന്നെ പറയുന്നു. പിന്നിലേക്ക് വലിക്കുന്ന ഒരു ദൗര്‍ബല്യം എല്ലാവര്ക്കും ഉണ്ട്. ഇതിനെ ഒരു കഴിവില്ലായ്മയായി കരുതാതെ മറികടന്നാല്‍ ഏവര്‍ക്കും വിജയം വരിക്കാന്‍ കഴിയുമെന്ന് റാണി പറയുന്നു.






