
തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള താരദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ജീവിതത്തിലെ വിശേഷപ്പെട്ട നിമിഷങ്ങളെല്ലാം ഇവര്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വിഘ്നേഷ് ശിവന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയ്ക്കൊപ്പമുളള മക്കളുടെ ചിത്രമാണ് വിക്കി പങ്കുവച്ചത്. ഉയിരിനോടും ഉലകിനോടും ചിരിച്ചുകൊണ്ട് വിശേഷങ്ങള്‍ പറയുന്ന മമ്മൂക്കയെയാണ് ചിത്രത്തില്‍ കാണാനാവുക. ലൈറ്റ് ബ്ലൂ നിറത്തിലുളള ഷര്‍ട്ടും പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂക്ക ചിത്രത്തിലുളളത്. നിരവധിപ്പേരാണ് വിക്കിയുടെ പോസ്റ്റിന് കമന്റും ലൈക്കുമായി എത്തുന്നത്.
അതേസമയം ' തസ്കര വീരന്' , ' ഭാസ്കര്‍ ദ റാസ്കല്‍' , ' പുതിയ നിയമം' എന്നീ ചിത്രങ്ങളില്‍ നയന്‍താരയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ' പേട്രിയറ്റ്' എന്ന സിനിയിലും ഇരുവരും ഉണ്ടായിരുന്നു.






