
കസിന്‍സ്, ഭയ്യ ഭയ്യ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ്് നിഷ അഗര്‍വാള്‍. തെന്നിന്ത്യന്‍ നടി കാജള്‍ അഗര്‍വാളിന്റെ സഹോദരിയാണ് നിഷ.
ഇപ്പോള്‍ കാജള്‍ അഗര്‍വാളിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നിഷ. തന്റെ ബെസ്റ്റ് ഫ്രണ്ടും ജീവിത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ് സഹോദരി കാജള്‍ എന്ന് നിഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'' എന്റെ സഹോദരിക്ക്, എന്റെ ബെസ്റ്റ് ഫ്രണ്ടിന്, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നായവള്ക്ക് ജന്മദിനാശംസകള്. എല്ലാ പ്രതിസന്ധികളിലും നീ എന്റെ കൂടെയുണ്ടായിരുന്നു, എന്റെ സുരക്ഷിത സ്ഥാനവും, എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നയാളും, മറ്റാരേക്കാളും എന്റെ മനസ്സ് നന്നായി അറിയുന്ന ആളും നീയാണ്. നിന്റെ സ്നേഹത്തിനും, നിന്റെ കരുത്തിനും, നിന്റെ കാരുണ്യത്തിനും, ഒരിക്കല്‍ പോലും ചോദിക്കാതെ തന്നെ എനിക്ക് വേണ്ടി എപ്പോഴും കൂടെ നിന്നതിനും നന്ദി. നിനക്ക് ഒരിക്കലും ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായി ഞാന്‍ നിന്നെ സ്നേഹിക്കുന്നു'' , നിഷ അഗര്‍വാളിന്റെ വാക്കുകള്‍. ചേച്ചിക്കൊപ്പമുളള മനോഹര ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.






