
' ചിത്രനഗരം' എന്ന പേരില്‍ കൊച്ചിയില്‍ ഒരു ഫിലിംസിറ്റിയെന്ന ബജറ്റ് പ്രഖ്യാപനം ഏറെ സന്തോഷം നല്‍കുന്നുവെന്ന് നടി മഞ്ജു വാര്യര്‍. സിനിമയ്ക്ക് വ്യവസായ പദവി നല്‍കാനുളള തീരുമാനം ഒരു തൊഴിലിടത്തിനാകെയുളള അംഗീകാരമാണെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മഞ്ജു വാര്യരുടെ കുറിപ്പ്:
'' 'ചിത്രനഗരം' എന്ന പേരില്‍ കൊച്ചിയില്‍ ഒരു ഫിലിംസിറ്റിയെന്ന ബജറ്റ് പ്രഖ്യാപനം ഏറെ സന്തോഷം നല്കുന്നു. അത് മലയാളസിനിമയുടെ തുടക്കക്കാരനായ ശ്രീ.ജെ.സി.ഡാനിയേലിന്റെ ഓര്‍മയ്ക്കുള്ള സമര്പ്പണമാകുമ്പോള് കൂടുതല്‍ അര്ഥവത്തുമാകുന്നു. അതോടൊപ്പം സിനിമയ്ക്ക് വ്യവസായ പദവി നല്‍കാനുള്ള തീരുമാനം ഒരു തൊഴിലിടത്തിനാകെയുള്ള അംഗീകാരമാണ്. നമ്മുടെ സിനിമാലോകത്തെ കൂടുതല്‍ വിശാലമാക്കുകയും അതിനെ അനന്തസാധ്യതകളിലേക്ക് നയിക്കുകയും ചെയ്യുന്ന തീരുമാനങ്ങളെടുത്ത സര്‍ക്കാരിന് ഒരു സിനിമാപ്രവര്ത്തകയെന്ന നിലയില്‍ നന്ദിയറിയിക്കുന്നു. ആന്റി പൈറസി സെല്‍ വരുന്നതോടെ സിനിമയെ നശിപ്പിക്കുന്ന ഒരു വിപത്തിന് അവസാനമാകും എന്നും പ്രതീക്ഷിക്കുന്നു''.
നേരത്തെ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരെല്ലാം സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.






