
പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇവര്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ഹോങ്കോങ്ങിലേക്ക് കുടുംബസമേതം നടത്തിയ യാത്രയില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ഇരുവരും. മക്കളായ നില, നിതാര, ശ്രീനിഷിന്റെ സഹോദരിയുടെ മക്കള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. പേളിയും ശ്രീനിഷും പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
നടി, അവതാരക, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് പേളി മാണി. മലയാളം ബിഗ് ബോസ് സീസണ്‍ ഒന്നില്‍ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. പിന്നീട് 2019 മെയ് മാസത്തില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.






