Authored by Web Desk | Last updated: 20 Jun 2026, 1:38 PM | 1 min read
കെഎംസിസി സംസ്ഥാന മതകാര്യ സമിതി സംഘടിപ്പിച്ച "ഹിജ്റ അനുസ്മരണം" ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ സംസാരിക്കുന്നു.
കുവൈത്ത് സിറ്റി:കുവൈത്ത് കെഎംസിസി സംസ്ഥാന മതകാര്യ സമിതിയുടെ നേതൃത്വത്തിൽ പ്രൗഢമായ "ഹിജ്റ അനുസ്മരണം" പരിപാടി സംഘടിപ്പിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. ഇഖ്ബാൽ മാവിലാടം അദ്ധ്യക്ഷത വഹിച്ചു.
'ഹിജ്റ അനുസ്മരണ പ്രഭാഷണം പ്രമുഖ പണ്ഡിതൻ അമീൻ മൗലവി ചേകന്നൂർ നടത്തി. ചരിത്രപരമായ ഹിജ്‌റയുടെ പ്രാധാന്യത്തെക്കുറിച്ചും, ത്യാഗനിർഭരമായ ആ ചരിത്രവഴികളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മാനവികതയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് ഹിജ്റ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
*കുവൈത്ത് കെഎംസിസി സംസ്ഥാന മതകാര്യ സമിതി സംഘടിപ്പിച്ച "ഹിജ്റ അനുസ്മരണം" ഉസ്താദ് അമീൻ മൗലവി ചേകന്നൂർ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നു.*
ചടങ്ങിൽ കെഎംസിസി സംസ്ഥാന ആക്റ്റിംഗ് ജനറൽ സെക്രട്ടറി മുജീബ് മൂടാൽ, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുവൈത്ത് കെഎംസിസി ഉപദേശക സമിതി ചെയർമാൻ ടി.ടി. സുലു, വൈസ് ചെയർമാൻ ബഷീർ ബാത്ത, സംസ്ഥാന ഭാരവാഹികളായ എം.ആർ.നാസർ, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, സയ്യിദ് ഗാലിബ് അൽ മശ്ഹൂർ, മെട്രോ മെഡിക്കൽ ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും കെഎംസിസിയുടെ വിവിധ ജില്ലാ മണ്ഡലം ഭാടവഹികളും, പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആബിദ് അൽ ഖാസിമിയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ അഷ്റഫ് ദാരിമി സ്വാഗത പ്രസംഗവും, യഹ്‌യ ഖാൻ നന്ദിയും പറഞ്ഞു.