
ദോഹ:ഭാഷയുടെയും സംസ്‌കാരത്തിന്റെയുംവേരുകൾ പടർത്തിവായനയുടെ പുത്തൻ വെളിച്ചവുമായി നവീകരിച്ച എഫ് സി സി (ഫ്രണ്ട്സ് കൾച്ചറൽ സെന്റർ) ലൈബ്രറിഖത്തർ സാംസ്കാരിക മന്ത്രാലയത്തിലെ സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി ഹസൻ അലി അൽ ഖയ്യാത്ത്ഉത്ഘാടനം ചെയ്തു. സമൂഹത്തിന്റെ പുരോഗതിക്ക് വായനയും അറിവും അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലൈബ്രറികൾ വിജ്ഞാന കൈമാറ്റത്തിന്റെയും സാംസ്കാരിക വളർച്ചയുടെയും പ്രധാന കേന്ദ്രങ്ങളാണെന്നുംപുതിയ തലമുറയിൽ വായനാശീലം വളർത്താൻ ഇത്തരം സംരംഭങ്ങൾ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂ സലാത്തയിലെ എഫ്.സി.സി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മന്ത്രാലയ പ്രതിനിധികളായ അഹ്മദ് അൽ യാഹരി, ഖലീഫ അൽ ഖലീഫ, കെ.സി. അബ്ദുൽ ലത്തീഫ്, എഫ്.സി.സി ഗവേണിംഗ് ബോഡി ചെയർമാൻ റഹീം ഓമശേരി, ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ അൻവർ ഹുസൈൻ, ഇന്ത്യൻ കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സാന്നിധ്യം വഹിച്ചു.വായനയുടെ പുത്തൻ സംസ്കാരം തൊട്ടുണർത്തുന്ന ആറായിരത്തോളം പുസ്തകങ്ങളാണ് നവീകരിച്ച എഫ് സി സി ലൈബ്രറിയിലുള്ളത്.
ഉത്ഘാടനചടങ്ങിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരികസമ്മേളനത്തിൽ എഫ് സി സി എക്‌സി :ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശേരി അധ്യക്ഷതവഹിച്ചു.ലൈബ്രറിയുടെ നാൾവഴികളും പ്രവർത്തനങ്ങളും ആദ്ദേഹംസദസിന് പരിചയപ്പെടുത്തി. പുസ്തക വായനയിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കിയ മാസ്റ്റർ ഇഷാൻ ഖാൻ, “A Universe Inside My Pocket” എന്ന പുസ്തകം രചിച്ച പതിനൊന്നുകാരി മറിയം ഖാൻ എന്നിവർ
ശ്രദ്ധേയസാന്നിധ്യമായി.
സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി.,സി.ആർ. മനോജ്, മീഡിയ പ്ലസ് മാനേജിങ് ഡയറക്ടർ ഡോ. അമാനുള്ള വടക്കാങ്ങര, ഇന്ത്യൻ ഓതേഴ്സ് ഫോറം ഗവേണിംഗ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണ, സുനിൽ പെരുമ്പാവൂർ,ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽഎന്നിവർ സംസാരിച്ചു.അൽത്താഫ് ഖിറാഅത്ത് നിർവഹിച്ചു. അപർണ്ണ റെനീഷ് സ്വാഗതവും സാദിഖ് ചെന്നാടൻ നന്ദിയും പറഞ്ഞു.തൻസീം കുറ്റ്യാടി, നൗഫിറ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുസ്തക സമർപ്പണ ചടങ്ങിൽ എഴുത്തുകാരും സാംസ്‌കാരിക പ്രാവാർത്തകരുമായ സി.വി. റപ്പായി, ഹുസൈൻ അഹമ്മദ്, പി.ടി. യൂനുസ് ചെന്നമംഗല്ലൂർ, ഡോ : സാബു കെ സി,ഷമീന ഹിഷാം, നജിത, ചിത്ര ശിവൻ, ഉസ്മാൻ മാരാത്ത്,ജോൺ ഗിൽബർട്ട്, ഷീബ അശോകൻ, ഹുസൈൻ വാണിമേൽ, നസീഹ മജീദ്, സിദ്ധിഖ് തുടങ്ങിയവർ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.സാദിഖ് ചെന്നാടൻ, മജീദ് നാദാപുരം, തൻസീം കുറ്റ്യാടി, വർഗീസ് വർഗീസ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ലൈബ്രറി നവീകരണത്തിനാവശ്യമായ ഷെൽഫുകളും അനുബന്ധ സൗകര്യങ്ങളും നിസാർ അഹമ്മദ് (ഗിറ്റ്കോ), ഇസ്മായിൽ ഗാർഡൻ, കെ.എ.ൽ ഹാഷിം (ബ്രാഡ്മ ഗ്രൂപ്പ്) എന്നിവരാണ് സ്പോൺസർ ചെയ്തത്. പരിപാടിയുടെ രൂപകല്പനയ്ക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും മജീദ് നാദാപുരം, മുനീർ തൂലിക എന്നിവർ നേതൃത്വം നൽകി. ലൈബ്രറി പുനഃസംഘടന, അംഗത്വ ക്യാമ്പയിൻ എന്നിവയ്ക്ക് റഫീഖ് മേചേരി, നൗഫിറ ഹുസൈൻ, സനില ഷറഫുദ്ദീൻ, റംഷിദ, രജനി, സിമി, ഉനൈസ്, റുമൈസ, റൂബി എന്നിവർ നേതൃത്വം നൽകി. എഫ്.സി.സി എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു. ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് വായനാപ്രേമികൾ ഒഴുകിയെത്തിയത് ഈ അക്ഷരയാത്രയുടെ വിജയവിളംബരമായി. വായനയുടെ സംസ്കാരത്തെ നെഞ്ചേറ്റുന്ന പ്രവാസി സമൂഹത്തിന് പുത്തൻ സാംസ്കാരിക ഊർജ്ജം പകരാനും നവീകരിച്ച എഫ്.സി.സി ലൈബ്രറിക്ക് സാധിക്കുമെന്ന പ്രത്യാശയോടെയാണ് സാംസ്കാരിക സദസ്സിന് തിരശ്ശീല വീണത്. ലൈബ്രറിയുടെ അംഗത്വത്തിനും കൂടുതൽ വിവരങ്ങൾക്കും 66572518 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ





.webp&w=256&q=75)
