
കുവൈത്ത് :ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി. ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ലിപിന്‍ മുഴക്കുന്നിന്റെ അധ്യക്ഷതയില്‍ ഒഐസിസി കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ബി എസ് പിള്ള അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
നാഷണല്‍ ജനറല്‍ സെക്രട്ടറി എം എ നിസാം,ജില്ലയുടെ ചാര്‍ജ് ഉള്ള നാഷണല്‍ ജനറല്‍ സെക്രട്ടറി രാമകൃഷ്ണന് കള്ളാര്‍, സെക്രട്ടറി റെജി കോരിത്, ജില്ലയില്‍ നിന്നുള്ള നാഷണല്‍ ജനറല്‍ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, സെക്രട്ടറി ജോസഫ് മാത്യു, യൂത്ത് വിങ് പ്രസിഡന്റ് ഷോബിന്‍ സണ്ണി, ബത്തര്‍ വൈക്കം (കോട്ടയം),വില്‍സണ്‍ ബത്തേരി (വയനാട് ),വിജോ തോമസ് (ആലപ്പുഴ )റഹീം ഹാജി നരിപറ്റ, സുജിത്ത് കായാലോട്,സനില്‍തയ്യില്‍,മുഹമ്മദ് റിയാസ്, സജില്‍ പി കെ ,മഹമ്മുദ് പെരുമ്പ, ബൈജു തോമസ്, ഫഹദ് കൊയ്യോടാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് ട്രഷര്‍ വിനോയ് കരിമ്പില്‍ നന്ദിയും അറിയിച്ചു. തുടര്‍ന്ന് കെ സുരേന്ദ്രന്റെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.





.webp&w=256&q=75)
