
ഇടുക്കി: കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37), അമ്മ ജോളി ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി 9.15 ഓടെയാണ് അപകടം സംഭവിച്ചത്. പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ തീപിടിത്തം ഉണ്ടാകുകയും തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
അപകടത്തിൽ ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകാനുണ്ട്.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വീടിന്റെ അടുക്കളയും ഒരു മുറിയും പൂർണമായും തകർന്നു.






