നന്ദിനി റെഡ്ഡിയുടെ സംവിധാനത്തിൽ സാമന്ത റൂത്ത് പ്രഭു കേന്ദ്രകഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം 'മാ ഇന്റി ബംഗാരം' തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ജൂൺ 19-ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരേപോലെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. സഹപ്രവർത്തകരും ആരാധകരും തുടങ്ങി നിരവധിപ്പേരാണ് സാമന്തയുടെ മികച്ച പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.
ഇപ്പോഴിതാ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തെയും സാമന്തയെയും പ്രശംസിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് നടി യാമി ഗൗതം. ആളുകൾ നിറഞ്ഞ തിയേറ്ററിൽ നിന്നുള്ള ഒരു വീഡിയോ ഇന്സ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടുകൊണ്ടായിരുന്നു യാമിയുടെ കുറിപ്പ്.
"ഈ ദൃശ്യം എന്റെ ചെവികൾക്ക് ഇമ്പമുള്ള സംഗീതമാണ്. സാമിനും മാ ഇന്റി ബംഗാരം സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ," എന്നാണ് താരം കുറിച്ചത്. യാമിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സാമന്ത ഈ സ്റ്റോറി റീപോസ്റ്റ് ചെയ്യുകയും ചെയ്തു.

രണ്ടു നടിമാരും പരസ്പരം പ്രശംസിക്കുന്നത് ഇതാദ്യമായല്ല. മുൻപ് യാമി ഗൗതമിന്റെ 'ഹഖ്' എന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് സാമന്ത യാമിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരുന്നു. ആ സിനിമ തന്നിൽ വലിയ സ്വാധീനമുണ്ടാക്കിയെന്നും, യാമിയുടെ അഭിനയം വാക്കുകൾക്ക് അതീതമായി സ്പർശിച്ചുവെന്നും സാമന്ത അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. സിനിമയോടുള്ള തങ്ങളുടെ അടങ്ങാത്ത അഭിനിവേശമാണ് ഇത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നും സാമന്ത കൂട്ടിച്ചേർത്തിരുന്നു.
'മാ ഇന്റി ബംഗാരം' തിയേറ്ററുകളിൽ നാല് ദിവസം പിന്നിടുമ്പോൾ വൻ ബോക്സ് ഓഫീസ് കുതിപ്പാണ് നടത്തുന്നത്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 46.04 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. വരും ദിവസങ്ങളിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

Comments