നടന് കുഞ്ചാക്കോ ബോബനോടുളള ഒരു സ്‌കുള്‍ കുട്ടിയുടെ ഹൃദ്യമായ സ്‌നേഹപ്രകടനമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു ഈ മനോഹരകാഴ്ച.
വിദ്യാര്‍ഥികളിലൊരാള്‍ കുഞ്ചാക്കോ ബോബനെ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതുമാണ് വീഡിയോയിലുളളത്. ആദ്യം വേദിയിലേക്ക് എത്തിയ കുട്ടി നടന് റോസാപ്പൂ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് അപ്രതീക്ഷിതമായി ഓടിവന്ന് കുഞ്ചാക്കോ ബോബനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു, ചിരിയോടെ അവന്റെ തലയില്‍ തലോടിക്കൊണ്ട് അവനെ കുഞ്ചാക്കോ ബോബന്‍ ചേര്‍ത്തുപിടിക്കുന്നുണ്ട്. താരത്തിന്റെ കവളില്‍ തുരുതുരാ ചുംബിച്ച ശേഷം "ഇത് ഞങ്ങടെ അണ്ണനാ..." എന്ന് ബാലന്‍ എല്ലാവരോടുമായി പറയുന്നുമുണ്ട്.

ഇരുവരും ഒന്നിച്ചുളള ഈ മനോഹരമായ നിമിഷങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ചാക്കോച്ചന്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയായിരുന്നു ഉദ്ഘാടകന്‍.
ചെന്നിത്തലയോടും സംസാരിച്ചാണ് വിദ്യാര്‍ഥി മടങ്ങിയത്. കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ച 'ഉന്മാദം' സിനിമയുടെ പ്രചാരണാര്‍ഥമായിരുന്നു ചാക്കോച്ചന്‍ ചടങ്ങിനെത്തിയത്. ഷാഹി കബീറിന്റെ തിരക്കഥയില്‍ കിരണ്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിലെ ചാക്കോച്ചന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Comments