ബോളിവുഡിന്റെ പ്രിയ താരമാണ് കജോള്‍. മൂന്ന് പതിറ്റാണ്ടുകളിലേറെയായി വെളളിത്തിരയിലെ മിന്നും താരമായ കജോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ഫ്രണ്ട്ഷിപ്പ് ഡേയില്‍ നടി പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സ്ത്രീശക്തിയെയും ജീവിതത്തിൽ ഒപ്പം നിന്നവരെയും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു നടിയുടെ പോസ്റ്റ്. താൻ തിരിച്ചറിയാത്ത സമയത്തുപോലും തനിക്കുവേണ്ടി പോരാടിയ തന്റെ സ്ത്രീകൾക്ക് ഈ ദിനം സമർപ്പിച്ചുകൊണ്ടാണ് കജോള്‍ രംഗത്തെത്തിയത്.
തന്റെ പുതിയതും പഴയതുമായ ചിത്രങ്ങളും, സഹോദരി തനീഷ മുഖർജിക്കൊപ്പമുള്ള പഴയ ചിത്രവും, അമ്മ തനുജക്കൊപ്പമുള്ള മറ്റൊരു ചിത്രവും ഈ കുറിപ്പിനൊപ്പം കജോള്‍ ചേർത്തിട്ടുണ്ട്.
"ഞാൻ ജനിക്കുന്നതിനും മുമ്പേ ഒപ്പം നിന്നവൾക്ക് സൗഹൃദ ദിനാശംസകൾ.. അവൾ എത്ര വിലപ്പെട്ടവളാണെന്നും, ഞാൻ കാണാത്ത സമയത്തുപോലും അവൾ എനിക്കുവേണ്ടി എത്രമാത്രം പോരാടിയെന്നും മനസ്സിലാക്കാൻ എനിക്ക് ഏറെ വൈകി. ഞാൻ ഇപ്പോൾ അവളെയറിയുന്നു, കാണുന്നു; മുമ്പത്തേക്കാളേറെ അവളെ ഞാൻ സ്നേഹിക്കുകയും ചെയ്യുന്നു.. അവസാനമായി, എക്കാലവും അവളെ സ്നേഹിക്കുമെന്നും അവൾക്കുവേണ്ടി പോരാടുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു," കജോള്‍ കുറിച്ചു.

അതേസമയം, കയോസ് ഇറാനി സംവിധാനം ചെയ്ത 'സർസമീൻ' ആണ് കജോളിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മലയാളി താരം പൃഥ്വിരാജ്, ഇബ്രാഹിം അലി ഖാൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ജൂലൈ 25-ന് ജിയോ ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു റിലീസ് ചെയ്തത്.

Comments