
കേന്ദ്രമന്ത്രിയും, നടനുമായ സുരേഷ് ഗോപിയെയും ഭാര്യ രാധികയെയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ലിസി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഈ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
"കേന്ദ്രമന്ത്രിയും എന്റെ സിനിമാ നായകനും, സുഹൃത്തും ഒപ്പം മികച്ച മനുഷ്യനുമായ മിസ്റ്റർ സുരേഷ് ഗോപിയെയും അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യ രാധികയെയും അപ്രതീക്ഷിതമായി കണ്ടുമുട്ടി," എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലിസി കുറിച്ചത്.
നിരവധി ചിത്രങ്ങളിൽ സുരേഷ് ഗോപിയും ലിസിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയതാരങ്ങളെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും സിനിമാ ലോകവും.
നിലവിൽ അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഫിറ്റ്‌നസിൽ അതീവശ്രദ്ധ ചെലുത്തുന്ന താരമാണ് ലിസി. തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വീഡിയോയുമെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ താരം നിരന്തരം പങ്കുവെക്കാറുണ്ട്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ലിസി, അവിടെ അത്യാധുനിക സൗകര്യങ്ങളുള്ള ഡബ്ബിങ് സ്റ്റുഡിയോ നടത്തിവരികയാണ്.






