
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതരാണ് അഭിലാഷും ഭാര്യ ശ്രീകുട്ടിയും. ഡാന്‍സ് റീലുകളിലൂടെയാണ് ഇരുവരും ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ മത്സരാര്‍ത്ഥിയായിരുന്നു അഭിശ്രീ. ഡി 4 ഡാന്‍സ് പരിപാടിയില്‍ എത്തിയും അഭി പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന കാര്യം ഇരുവരും ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ വിശേഷവും ഇരുവരും പങ്കിട്ടിരിക്കുകയാണ്. ഒരു ആണ്‍കുഞ്ഞിനാണ് ശ്രീക്കുട്ടി ജന്മം നല്‍കിയിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിയും ഭാര്യ ശ്രീക്കുട്ടിയും മാതാപിതാക്കളാകുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ച് എത്തുന്നത്.






