
തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ പ്രധാന അഴിമതിക്കേസുകളിലെ സാക്ഷിവിസ്താര നടപടികൾ പൂർത്തിയായി. ഏകദേശം 18 മാസം നീണ്ട വിചാരണയുടെ ഭാഗമായി നടന്ന 98-ാമത് ഹിയറിങ്ങോടെയാണ് അദ്ദേഹത്തിന്റെ വിസ്താരം അവസാനിച്ചത്.
2024 ഡിസംബർ 10-നാണ് നെതന്യാഹു ആദ്യമായി കോടതിയിൽ സാക്ഷിപ്പെട്ടിയിൽ ഹാജരായത്. തുടർന്ന് വിവിധ കാരണങ്ങളാൽ വിചാരണ നടപടികൾ പലവട്ടം മാറ്റിവെക്കപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ, വിദേശ സന്ദർശനങ്ങൾ, ആരോഗ്യപരമായ അസൗകര്യങ്ങൾ എന്നിവയെ തുടർന്ന് നിരവധി തവണ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളും വിസ്താരം മാറ്റിവെക്കാനുള്ള അപേക്ഷകളിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ഇപ്പോൾ മറ്റൊരു നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.






