
ന്യൂഡൽഹി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കായി നടപ്പാക്കുന്ന അന്ത്യോദയ അന്ന യോജന (എ.എ.വൈ.) മഞ്ഞ റേഷൻ കാർഡ് പദ്ധതിയിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിൽ ഭേദഗതി വരുത്തും.
നിലവിൽ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം കണക്കിലെടുക്കാതെ ഓരോ അന്ത്യോദയ കുടുംബത്തിനും പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യമാണ് നൽകുന്നത്. പുതിയ നിർദേശപ്രകാരം ഈ രീതി മാറി, കുടുംബത്തിലെ ഓരോ അംഗത്തിനും 7 കിലോ വീതം ഭക്ഷ്യധാന്യം നൽകുന്നതാകും.
അതേസമയം, ഒരു കുടുംബത്തിന് ലഭിക്കാവുന്ന ഭക്ഷ്യധാന്യത്തിന്റെ പരമാവധി അളവ് 35 കിലോ തന്നെയായിരിക്കും. അതിനാൽ അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് നിലവിലെ ആനുകൂല്യത്തിൽ മാറ്റമുണ്ടാകില്ലെങ്കിലും, അംഗസംഖ്യ കുറവുള്ള കുടുംബങ്ങൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവിൽ വ്യത്യാസം വരും.






