
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെയും നടി തൃഷയെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് മുന്‍ ഡിഎംകെ മന്ത്രി അനിത രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ഒരു പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നടപടി. ഓത്തൂര്‍ പോലീസാണ് കേസെടുത്തത്.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ വിജയ്യുടെ രൂപത്തെ പരിഹസിച്ചുകൊണ്ടും, നടി തൃഷയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചും രാധാകൃഷ്ണന്‍ സംസാരിച്ചിരുന്നു. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തെയും അവര്‍ പരിഹസിച്ചു.
നടിയുടെ വീട്ടില്‍ സുഖസൗകര്യത്തോടെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന താന്‍ ഇങ്ങനെ പെട്ടുപോയെന്നും ഒറ്റപ്പെട്ടുപോയതെന്നും ഓര്‍ത്ത് മുഖ്യമന്ത്രി ഇപ്പോള്‍ അതീവ വിഷമത്തിലാണ്. വ്യാപാരിയായ തനിക്ക് ഒരാള്‍ കടയിലേക്ക് വരുമ്പോള്‍ അയാള്‍ കടം വാങ്ങാന്‍ വന്നതാണോ അതോ സാധനം വാങ്ങാന്‍ വന്നതാണോ എന്ന് പറയാന്‍ കഴിയും. അതുപോലെ, നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പരിഭ്രാന്തി കാണുമ്പോള്‍ താനൊരു കെണിയില്‍ പെട്ടെന്നാണ് അദ്ദേഹം മനസ്സില്‍ വിചാരിക്കുന്നതെന്നും അനിത രാധാകൃഷ്ണന്‍ പറഞ്ഞു.
നേരത്തേ വിജയ്യുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ മകന്‍ ജേസണ്‍ സഞ്ജയ്, നടി തൃഷ കൃഷ്ണന്‍ എന്നിവരെയും കുറിച്ച് ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഡിഎംകെ ജെന്‍ ഇസഡ് നേതാവ് അരുളാനന്ദന്‍ അരിയപ്പനെതിരെയും പോലീസ് നടപടിയെടുത്തിരുന്നു.
നേരത്തേ ബജറ്റ് സമ്മേളനത്തിനിടെ വിജയ് ടിവികെ നിരന്തരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും ജനസമ്പര്‍ക്കത്തിലൂടെയും കെട്ടിപ്പടുത്ത പാര്‍ട്ടിയാണെന്നും വെറുമൊരു നടന്റെ പാര്‍ട്ടിയല്ലെന്നും തന്റെ പ്രസംഗത്തില്‍ പറഞ്ഞു. തന്റെ സര്‍ക്കാര്‍ രാഷ്ട്രീയ നാടകങ്ങളേക്കാള്‍ ഭരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രവുമായി സഹകരണ ഫെഡറലിസം പിന്തുടരുമെന്നും, അതോടൊപ്പം തമിഴ്നാടിന്റെ സ്വയംഭരണാധികാരം നിലനിര്‍ത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
ആവശ്യമുള്ളിടത്ത് ടിവികെ ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുമെന്നും എന്നാല്‍ വെറുതെ ഒരു ഏറ്റുമുട്ടലിന് മുതിരില്ലെന്നും, സാമ്പത്തിക വളര്‍ച്ചയും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളും പരമപ്രധാനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കരൂര്‍ ഭഗവതി അമ്മന്‍ കോവില്‍ തിക്കും തിരക്കും ഉണ്ടായ ദുരന്തം, പൗരത്വ ഭേദഗതി നിയമം (സിഎഎ), സംസ്ഥാന അവകാശങ്ങള്‍, ഭാഷാ നയം, തമിഴ്നാടിന്റെ വികസന മുന്‍ഗണനകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു.






