
സഹോദരന് ശിവാങ്ക് ചോപ്രയ്ക്ക് വേറിട്ട ജന്മദിനാശംസകളുമായി ബോളിവുഡ് താരം പരിനീതി ചോപ്ര. സഹോദരനുമായുളള തന്റെ ആത്മബന്ധവും ഒപ്പം കുസൃതികളും പങ്കുവെച്ചുകൊണ്ടാണ് പരിനീതി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്.
‘ഏറ്റവും വലിയ മണ്ടന്‍, എന്നാല്‍ ഏറ്റവും മധുരമുള്ളവന്‍. ഏറ്റവും ഭ്രാന്തന്‍, എന്നാല്‍ എങ്ങനെയോ ഏറ്റവും ബുദ്ധിമാന്‍. എന്റെ സിംഗിംഗ് പാര്‍ട്ണര്‍, എന്റെ സ്‌കൂബ ബഡ്ഡി, എന്റെ കുറുക്കുവഴികള്‍ക്ക് കൂട്ടുനല്‍ക്കുന്നയാള്‍. മറ്റുള്ളവരില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന അത്രയും കൃത്യമായ വിവേകമുള്ള ഒരേയൊരു വ്യക്തി. എന്റെ കൂടെയുള്ള തട്ടിക്കൂട്ട് വിദ്യക്കാരന്‍,’ പരിനീതി കുറിച്ചു.
താന്‍ പഠിപ്പിച്ച കാര്യങ്ങളെല്ലാം സഹോദരന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ടെന്ന് തമാശയായി പറഞ്ഞുകൊണ്ട്, "ജന്മദിനാശംസകള്‍ എന്റെ ശിഷ്യന്‍, ഞാന്‍ നിന്നെ നന്നായി പഠിപ്പിച്ചിട്ടുണ്ട്’ എന്നും താരം കുറിച്ചു. ഒപ്പം ഇടതും വലതും തിരിഞ്ഞുപോകാതിരിക്കാന്‍ കുട്ടിക്കാലത്ത് പറഞ്ഞു പഠിപ്പിച്ച 'ബി ഫോര്‍ ഇടത് (b se bayein), ഡി ഫോര്‍ വലത് (d se dayein)' എന്ന കോമഡി ഓര്‍മ്മപ്പെടുത്തലും താരം ഹാഷ്ടാഗായി പങ്കുവെച്ചിട്ടുണ്ട്.പോസ്റ്റിനു താഴെ ശിവാങ്ക് ചോപ്രയും കമന്റുമായി എത്തിയിട്ടുണ്ട്. "ഈ നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി" എന്നാണ് ശിവാങ്ക് കമന്റായി കുറിച്ചത്.
ഏറെ ആരാധകരുളള താരമാണ് പരിനീതി ചോപ്ര. ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയാണ് പരിനീതിയുടെ ഭര്‍ത്താവ്.കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവര്‍ക്കും മകന്‍ നീര്‍ പിറന്നത്.
അതേസമയം, ദില്‍ജിത്ത് ദോസാഞ്ചിനൊപ്പമുള്ള 'ചംകീല' ആയിരുന്നു പരിനീതിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2011 ല്‍ റിലീസ് ചെയ്ത 'ലേഡീസ് വേഴ്‌സസ് റിക്കി ബാല്‍' എന്ന ചിത്രത്തിലൂടെയാണ് പരിനീതി ബോളിവുഡ് സിനിമാലോകത്തെത്തുന്നത്.






