
സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് താര കല്യാണിന്റെ മകളും നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് താരം. തന്റെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അടുത്തിടെ ശരീരഭാരം കുറച്ച് കൂടുതൽ സ്ലിമ്മായി മാറിയിരിക്കുകയാണ് സൗഭാഗ്യ. ഇപ്പോഴിതാ, സൗഭാഗ്യയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. സൗഭാഗ്യയുടെ ഭര്‍ത്താവും നടനും ഡാൻസറുമായ അര്‍ജുനാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍’ എന്നാണ് ചിത്രത്തിന് അര്ജുന് അടക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
സമീപകാലത്ത് സൗഭാഗ്യയുടെ ഡെയ്ലി വ്ളോഗുകളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. വലിയ മൃഗസ്നേഹികളാണ് സൗഭാഗ്യയും ഭർത്താവും അർജുനും. ധാരാളം നായക്കുട്ടികളും, ആടും, പൂച്ചകളും, താറാവുകളുമൊക്കെയായി ഏറെ വളർത്തുമൃഗങ്ങളുണ്ട് ഇവരുടെ വീട്ടിൽ. ഇവയെ പരിപാലിക്കുന്നതും വീടു ക്ലീൻ ചെയ്യുന്നതുമെല്ലാം സൗഭാഗ്യ തന്നെയാണ്.
'ഉരുളക്ക് ഉപ്പേരി' എന്ന സീരിയലിലൂടെയായിരുന്നു സൗഭാഗ്യയുടെ അഭിനയ അരങ്ങേറ്റം. ഭർത്താവ് അർജുനും സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്. സുദർശനയാണ് ഇവരുടെ ഏക മകൾ.






